ബിഗ് ബോസ് സീസണ്‍ 2വിലെ ആ പതിനേഴ് മത്സരാര്‍ഥികൾ ഇവരൊക്കെ

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം മോഹൻലാൽ അവതാരകനായി എത്തുന്ന ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസൺ 2 വിലെ 17 മത്സാർത്ഥികളെ പരിചയപ്പെടുത്തി. ബിഗ് ബോസ് സീസൺ 2 അനൗൺസ് ചെയ്ത നാൾ മുതൽ സോഷ്യൽ മീഡിയ ലോകത്തു ചർത്തകളായിരുന്നു ആരൊക്കെയാണ് ഉള്ളതുയെന്നു. ബിഗ് ബോസ് സീസണ്‍ 2 വിലെ 17 മത്സരാര്‍ഥികള്‍ ഇവരാണ്.

1 രാജിനി ചാണ്ടി

1 jpg

ജൂഡ് ആന്റണിയുടെ ചിത്രമായ ഒരു മുത്തശ്ശി ഗദ യുടെ മലയാള സിനിമ മേഖലയിലേക്കു അരങ്ങുയറിയ താരം. പിന്നീട് പല ടെലിവിഷൻ പരിപാടിയുടെ മലയാളികൾക്കു സുപരിച്ഛിത്തയായി.

2 എലീന പടിക്കല്‍

2 jpg

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് എലീന, തന്റേതായ രീതിയുള്ള അവതരണ ശൈലി കൊണ്ടും മറ്റും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അവതാരിക.

3 ആര്‍ ജെ രഘു

3 jpg

ആര്‍ ജെ രഘു വിനെ മലയാളികൾക്കു ഏറെ സുപരിചിതമായത് റേഡിയോ മംഗോയിലുടെ ആണ്. മലയാളത്തിലെ സ്വകാര്യ മേഖലയിൽ ആദ്യത്തെ റേഡിയോ ജോക്കിമാരില്‍ ഒരാളാണ് ആര്‍ ജെ രഘു.

4 ആര്യ

4 jpg

ഏഷ്യാനെറ്റിലെ ‘ബഡായി ബംഗ്ലാവ്’ എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തിയ താരമാണ് ആര്യ. കുഞ്ഞിരാമായണവും ഗാനഗന്ധര്‍വ്വനുമടക്കം പതിനഞ്ചോളം സിനിമയിൽ താരം അഭിനയിച്ചിട്ടുമുണ്ട്.

5 സാജു നവോദയ

5 jpg

ടെലിവിഷന്‍ ഹാസ്യ പരിപാടികളിലൂടെ വന്ന സാജു നവോദയ മലയാളി പ്രേഷകർ തിരിച്ചറിയുന്നതു പാഷാണം ഷാജി എന്ന ഹാസ്യ കഥാപാത്രത്തിലൂടെ ആണ്. മിമിക്രി വേദികളില്‍ ആയിരുന്നു സാജുവിന്റെ തുടക്കം. പിന്നീട് സിനിമയിൽ അരങ്ങുയേറി, ഇപ്പോള്‍ സിനിമയില്‍ തിരക്കുള്ള താരമാണ് സാജു.

6 വീണ നായര്‍

6 jpg

നര്‍ത്തകിയും സിനിമ സീരിയല്‍ താരവും. നിരവധി സീരിയലുകളിലൂടെ മിനിസ്‌ക്രീണ് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാൾ. വെള്ളിമൂങ്ങ എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

7 മഞ്ജു പത്രോസ്

7 jpg

വെറുതെ അല്ല ഭാര്യ എന്ന ഫാമിലി റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കു കടന്നു വന്ന താരം, പിന്നീട് ഹാസ്യ പരമ്പരയിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടി. നിരവധി സിനിമകളിലും താരം അഭിനയിച്ചു.

8 പരീക്കുട്ടി പെരുമ്പാവൂര്‍

8 jpg

ടിക് ടോക്കില്‍ അവതരിപ്പിച്ച രസകരമായ വീഡിയോകളിലൂടെ സോഷ്യൽ ലോകത്തു ശ്രദ്ധ നേടിയ ഒരാൾ. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് തുടങ്ങിയ സിനിമകളില്‍ താരം അഭിനയിച്ചു.

9 തെസ്‌നി ഖാന്‍

9 jpg

മലയാളികള്‍ക്ക് മുഖവുര വേണ്ടാത്ത ഒരു താരമാണ് തെസ്‌നി,
ടെലിവിഷനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും വര്‍ഷങ്ങളായി മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന താരം. ഹാസ്യ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരം.

10 രജിത് കുമാര്‍

10 jpg

ചില സാമൂഹിക വിവാദപ്രസ്താവനകളുടെ പേരില്‍ ചര്‍ച്ചാകേന്ദ്രമായ പ്രഭാഷകനും അധ്യാപകനും. തൂവെള്ളത്താടിയിലും വെളുത്ത വസ്ത്രങ്ങളിലുമാണ് ഇദ്ദേഹത്തെ മൂന്‍പ് കണ്ടിട്ടുള്ളതെങ്കിലും ഇപ്പോൾ ബിഗ് ബോസ് ഹൗസിലേക്ക് എത്തുമ്പോള്‍ തികച്ചും വെത്യസ്തമായ മേക്കോവറിലാണ്‌.

11 പ്രദീപ് ചന്ദ്രന്‍

11 jpg

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയനടന്മാരില്‍ ഒരാള്‍, കറുത്ത മുത്തിലെ ഡിസിപി അഭിറാം എന്ന കഥാപാത്രമാണ് നടനെ ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളായി സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

12 കൃഷ്ണജീവ്

12 jpg

സോഷ്യൽ മീഡിയ ലോകത്തു ഫക്രു യെന്നു അറിയപ്പെടുന്ന കൃഷ്ണജീവ്. ടിക് ടോക് വീഡിയോകളിലൂടെ തന്റേതായ ശൈലികൾ മൂലം ഒട്ടേറെ ഫോളോവേഴ്‌സിനെ നേടിയ വെക്തി. ബൈക്ക് സ്റ്റണ്ടറും ഡിജെയും കൂടിയാണ് ഫുക്രു.

13 രേഷ്മ നായര്‍

13 jpg

മോഡല്‍, ഇംഗ്ലീഷ് അധ്യാപിക, വജ്ര ഗുണനിലവാര പരിശോധക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യത്യസ്ത കരിയര്‍ മേഖലകളിലൂടെ കടന്നുവന്ന സവിശേഷ വ്യക്തിത്വം. നടി ആകണമെന്നതാണ് വലിയ ആഗ്രഹം.

14 സോമദാസന്‍

14 jpg

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സംഗീത വേദികളിലെ ശ്രദ്ധേയ സാന്നിധ്യം. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനയാ വെക്തി.

15 അലസാന്‍ഡ്ര

15 jpg

സാമൂഹിക പ്രതിബദ്ധത ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തി. മോഡലും എയര്‍ ഹോസ്റ്റസും, നടിയാവണമെന്ന് ആഗ്രഹം.

16 സുരേഷ് കൃഷ്ണന്‍

17 jpg

ബിഗ് ബോസിലെ സംവിധായകന്‍, ഭാരതീയം, അച്ഛനെയാണെനിക്കിഷ്ടം, പതിനൊന്നില്‍ വ്യാഴം തുടങ്ങിയ സിനിമകളുടെ സംവിധായകന്‍.

17 സുജോ മാത്യു

16 jpg

കോട്ടയം സ്വദേശി, തെന്നിന്ത്യയിലെ അറിയപ്പെടുന്ന മോഡലും നടനും. ദുബൈ ഫാഷന്‍ വീക്കില്‍ അന്താരാഷ്ട്ര മോഡലുകളോടൊപ്പം വേദി പങ്കിട്ട വെക്തി.

LEAVE A REPLY

Please enter your comment!
Please enter your name here