പുത്തൻ ലുക്കിൽ അതിസുന്ദരിയായി പാരിസ് ലക്ഷ്മി..

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പാരീസ് ലക്ഷ്മി. പാരീസ് ലക്ഷ്മിയുടെ യഥാർത്ഥ പേര് മറിയം സോഫിയ ലക്ഷ്മി ക്വിനിയോ എന്നാണ്. നാടക കലാകാരനും കവിയും ചിത്രകാരനുമായ ഇയൂസ്സ് ക്വിനിയോയുടെയും ശില്പിയും ചിത്രകാരിയും ആയ പെട്രീഷിയായുടെയും മകളായി തെക്കൻ ഫ്രാൻസിലെ ഐക്സിൻ പ്രൊവിൻസിൽ ആണ് ലക്ഷ്മി ജനിച്ചത്. സ്വന്തം പേരിനു മുന്നിൽ പാരീസ് ചേർക്കാൻ പ്രേരിപ്പിച്ചത് സഹോദരനായ തിയോ ക്വിനിയോ നാരായണന്റെ മൃദംഗ ഗുരുവായ തിരുവാരൂർ ഭക്തവത്സലം ആണ്. കേരളത്തിൻറെ മരുമകൾ എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും മരുമകളല്ല മകളാണെന്ന് ലക്ഷ്മി പലയാവർത്തി പറഞ്ഞുകഴിഞ്ഞു. ജന്മനാട്ടിൽ നിന്നും ഇന്ത്യയിലെത്തി ഇവിടെ സ്ഥിര താമസമാക്കിയതിലൂടെ ആ സ്നേഹവും ആദരവും ലക്ഷ്മി തെളിയിച്ചു. നൃത്തം അഭ്യസിക്കാനാണ് ലക്ഷ്മി ഇന്ത്യയിലെത്തിയത്. എന്നാലിപ്പോൾ നൃത്തത്തിൽ മാത്രമല്ല, അഭിനയത്തിലും മോഡലിംഗിലും താരം ശ്രദ്ധ നേടി.

മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ആക്ഷൻ മൂവി ബിഗ് ബിയിലൂടെയാണ് പാരീസ് ലക്ഷ്മി മലയാള സിനിമാ ലോകത്ത് പ്രാരംഭം കുറിച്ചത്. അതിനുശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാഗ്ലൂർ ഡെയ്സ് എന്ന ഹിറ്റ് ചിത്രത്തിലും പാരീസ് ലക്ഷ്മി ശ്രെദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. ചിത്രത്തിൽ മിഷേൽ എന്ന കഥാപാത്രത്തെയാണ് പാരീസ് ലക്ഷ്മി അവതരിപ്പിച്ചത്. സാൾട്ട് മംഗോ ട്രീ എന്ന ചിത്രത്തിലും താരം വേഷമിട്ടു.പിന്നീട് ഒട്ടനവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

പ്രശസ്ത കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിനെയാണ് ലക്ഷ്മി വിവാഹം ചെയ്തിരിക്കുന്നത്. 2012 ഫെബ്രുവരി 13 നായിരുന്നു ഇവരുടെ വിവാഹം. ഇതിനുശേഷം ലക്ഷ്മി കലാരംഗത്ത് കൂടുതൽ സജീവമാണ്. സോഷ്യൽ മീഡിയയിലൂം ലക്ഷ്മി സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാംതന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഗ്ലാമർ ലുക്കിലും ലക്ഷ്മി ആരാധകർക്കുമുന്നിൽ പ്രത്യക്ഷ പെടാറുണ്ട്. ലക്ഷ്മി പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Image.1

Paris Laxmi 1

Image.2

Paris Laxmi 2

Image.3

Paris Laxmi 3

Image.4

Paris Laxmi 4

Image.5

Paris Laxmi 5

Image.6

Paris Laxmi 6

Image.7

Paris Laxmi 7

Image.8

Paris Laxmi 8

Image.9

Paris Laxmi 9

Image.10

Paris Laxmi 10

LEAVE A REPLY

Please enter your comment!
Please enter your name here