ചിലര്‍ കിടപ്പറ പങ്കിടാന്‍ ആവശ്യപെട്ടിരുന്നു; അതിനായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറയുന്നു…

തിരുവനന്തപുരത്ത്‌ ജനിച്ചു വളര്‍ന്ന കനി 2009 ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ്‌ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്‌. 2018 മുതല്‍ മലയാള ചലച്ചിത്ര മേഖലയില്‍ സജീവവമായ താരമാണ്‌ കനി കുസ്യതി. സജിന്‍ ബാബു സംവിധാനം ചെയ്ത്‌ 2020 ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാന്‍ താരത്തിന്‌ സാധിച്ചു. ഇതേ ചിത്രത്തിന്‌ 2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുവാനും താരത്തിന്‌ സാധിച്ചു.

Kani Kusruti 1

സിനിമയിലെത്തുന്നതിന്‌ മുന്‍പ്‌ തന്നെ താരം നാടകങ്ങളിലൂടെ തന്റെ കഴിവ്‌ തെളിയിച്ചിടടുണ്ട്‌. നിരവധി നാടകങ്ങളില്‍ താരം വേഷമിട്ടിടുണ്ട്‌. അഭിനയത്തിന്‌ പുറമെ മോഡലിംഗ്‌ രംഗത്തും താരം സജീവമാണ്‌. 2010 ല്‍ അരുണ്‍കുമാര്‍ അരവിന്ദ്‌ സംവിധാനം ചെയ്ത്‌ അനൂപ്‌ മേനോന്‍ നായകനായെത്തിയ കോക്റ്റൈല്‍ എന്ന ചിത്രത്തില്‍ സെക്‌സ്‌ വര്‍ക്കറുടെ വേഷത്തിലാണ്‌ കനി അഭിനയിച്ചത്‌. ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെടടില്ലെങ്കിലും കനി കുസ്യതിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ വര്‍ഷം തന്നെ മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന ചിത്രത്തില്‍ നെക്‌സലായിറ്റ്‌ ആയും താരം മികച്ച പ്രകടനം കാഴ്ച വച്ചു. നത്തോലി ഒരു ചെറിയ മീനല്ല, തീകുച്ചിയും പനിത്തുള്ളിയും, ഡോള്‍ഫിന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും കനി കുസ്യതി അഭിനയിച്ചു.

90087547 526607514706659 4563048411563880815 n

ഇപ്പോഴിതാ സിനിമയോടുള്ള തന്റെ നിലപാട്‌ വ്യക്തമാക്കി രംഗതെത്തിയിരിക്കുകയാണ്‌ താരം. താന്‍ പാരിസില്‍ പഠിക്കുന്ന സമയത്ത്‌ നിരവധി ഓഫറുകള്‍ തന്നെ തേടിയെത്തിയിരുന്നെന്നും എന്നാല്‍ അതെല്ലാം നിരസിക്കുകയായിരുന്നുവെന്നാണ്‌ കനി പറയുന്നത്‌. അഭിനയം എന്നത്‌ തനിക്‌ തീരെ ഇഷ്ട്ടമല്ലാത്ത കാര്യമാണെന്നും എന്നാലും ഫിസിക്കല്‍ ആര്‍ട്ട്‌ ഇഷ്ട്ടമുള്ളതുകൊണ്ടാണ്‌ നാടകം എന്ന കലയിലേക്കിറങ്ങിയത്‌ എന്നും താരം പറയുന്നു. 2000 കാലഘട്ടങ്ങളില്‍ ഇറങ്ങിയ എല്ലാ ചിത്രങ്ങളും താന്‍ കാണാറുണ്ടായിരുന്നുവെന്നും എന്നാല്‍ അന്നൊന്നും അഭിനയിയ്ക്കാന്‍ തനിക്‌ തലപ്പര്യം ഉണ്ടായിരുന്നില്ലെന്നുമാണ്‌ താരം പറയുന്നത്‌.

Kani Kusruti 2

പിന്നീട്‌ താന്‍ അഭിനയിച്ച സിനിമകളൊക്കെ പണത്തിനു വേണ്ടിയായിരുന്നു വെന്നും കഥയും കഥാപാത്രങ്ങളുമൊക്കെ തനിക്ക്‌ ഇഷ്ട്ടപെടാറില്ലെങ്കിലും പണത്തിന്‌ വേണ്ടി മാത്രം അത്തരം സിനിമകള്‍ താന്‍ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു. സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരിക്കല്‍ താരം രംഗത്തെത്തിയിരുന്നു. ചിലര്‍ കിടപ്പറ പങ്കിടാന്‍ ആവശ്യപെട്ടിരുന്നു. തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവര്‍ ഇതേ ആവശ്യവുമായി തന്റെ അമ്മയെയും സമീിച്ചിരുന്നെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സിനിമ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറായിരുന്നെന്നും താരം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here