മുപ്പത് രൂപയ്ക്ക് ഒരു സ്റ്റെറ്റ് ഫാൻസി കമ്മലും വാങ്ങി; 320 രൂപയുടെ കല്യാണ സാരിയും.!വൈറൽ കുറിപ്പ്

തന്റെ വിവാഹത്തെകുറിച്ച് അശ്വതി അശോകൻ പങ്കുവെച്ച കുറിപ്പ്;

നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന കല്യാണമായിരുന്നു ഞങ്ങളുടേത്. പെട്ടെന്നാണ് ‘മറ്റ് ചിലർക്ക് ഞങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തവന്നത്‘. പിന്നീട് പ്രശ്നങ്ങൾ വലുതാകെണ്ടെന്ന് കരുതി ഉടൻ കല്യാണം കഴിക്കാൻ തീരുമാനിച്ചു. എൻ്റെ കല്യാണ സാരിയുടെ വില 320 രൂപയാണ്. ഒരു കസവ് സാരിയോ പട്ട് സാരിയോ വാങ്ങി ഉടുക്കാൻ അമ്മ പറഞ്ഞു, പക്ഷെ തോന്നിയില്ല. കഴുത്തിൽ കിടന്ന അരപ്പവൻ്റെ മാല കൊടുത്തിട്ട് കുറച്ച് പൈസയും കൂടിയിട്ട് ഒരു പവനിൽ താലിയും മാലയും വാങ്ങി, മുപ്പത് രൂപയ്ക്ക് ഒരു സ്റ്റെറ്റ് ഫാൻസി കമ്മലും…

ytk

ഞാനും അംബ്രുവും കൂടിയാണ് ഹാരം വാങ്ങാൻ പോയത് ഹാരം 600 രൂപയായി, നൂറ് രൂപക്ക് മുല്ലപ്പൂവും വാങ്ങി. പക്ഷെ അത് കല്യാണത്തിന് തലയിൽ വച്ചില്ല. ലോ കോളേജിലെ സുഹൃത്തുക്കൾ ഒരുക്കിയ പാർട്ടി ഓഫീസിൻ്റെ ഹാളിൽ വച്ചാണ് അംബ്രു എൻ്റെ കഴുത്തിൽ താലി കെട്ടിയത്. എന്നിട്ട് ഒരു കേക്ക് മുറിച്ചു. അടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ നിന്ന് പായസം ഇല്ലാത്ത സദ്യ കഴിച്ചു എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. പെട്ടെന്ന് നടത്തേണ്ടി വന്നതിന്നാൻ പ്രിയപ്പെട്ടവരെയെല്ലാം അറിയിക്കാൻ പറ്റാതിരുന്നതാണ് ആകെയുള്ള വിഷമം.

jtkmfh

സ്ത്രീധനം വാങ്ങി വേറെ ‘നല്ല പെണ്ണിനെ’ കല്യാണം കഴിക്കാത്തതിന് അംബ്രുവിനേയും, എൻ്റെ കല്യാണം ഇങ്ങനെ നടത്തിയതിന് അച്ഛനെയും വിമർശിച്ചവരുണ്ട്. എൻ്റെ മാതാപിതാക്കളുടെ സമ്മതത്തിൽ അവരുടെ സാന്നിദ്ധ്യത്തിൽ നടന്ന കല്യാണം എൻ്റെ നാട്ടിൽ ഞാൻ അന്യ മതസ്ഥൻ്റെ കൂടെ ഒളിച്ചോടിയതാണെന്നും, അംബ്രുവിൻ്റെ നാട്ടിൽ അന്യമതക്കാരിയെ വിളിച്ചോണ്ട് വന്നതാണെന്നും പറഞ്ഞവരുണ്ട്. ഞാൻ പറഞ്ഞ് വന്നത് എന്താന്ന് വച്ചാൽ നമുക്ക് എങ്ങിനെ വേണമെങ്കിലും കല്യാണം നടത്താം.

e5yg

മൂന്ന് നാല് ദിവസമായി കേരളത്തിൽ സ്ത്രീധനത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നവരാണ് എങ്ങും, പക്ഷെ അതിന് ശേഷം നടന്ന പല കല്യാണങ്ങളും കണ്ടു അതിലെല്ലാം പെൺവീട്ടുകാർ കൊടുത്ത സ്ത്രീധനം സോറി ‘സമ്മാനം’ വേണ്ടുവോളം ഉണ്ടായിരുന്നു…. ഒരു മാറ്റവുമില്ല, സ്ത്രീധനം വാങ്ങിയാലും പെണ്ണിനെ പൊന്ന് പോലേ നോക്കുന്ന ‘നട്ടെല്ലുള്ള ‘ ചെറുപ്പക്കാരുടെ നാട്ടിൽ ഇതൊക്കെ എന്ത്? ഓരോ പെണ്‍കുട്ടി മ രിച്ച് വീഴുമ്പോളും ‘ചര്‍ച്ചിക്കണം’. പിന്നീട് അത് സൗകര്യപൂർവ്വം മറക്കണം, നാളെ പുതിയ വിഷയം കിട്ടും!

LEAVE A REPLY

Please enter your comment!
Please enter your name here