ഒരു രോഗമെന്ന് കേൾക്കുമ്പോൾ ഇട്ടേച്ചുപോവുന്നവരുടെ മുഖത്തിൽ ആദ്യത്തെ അടിയാവട്ടെ എന്റെ ഈ സമർപ്പണം;

ധനേഷ് മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

ഇവളാണ് എന്റെ ജാതി….. ഇവളാണ് എന്റെ മതം…. ഇവളാണ് എന്റെ പ്രതീക്ഷ…. എന്റെ ജാതിയും മതവും പ്രതീക്ഷയും എല്ലാം ഇവൾതന്നെയാണ്…. അതുകൊണ്ടുതന്നെ വാശിയോടെ പൊരുതും…. കൂടെനിന്നു പൊരുതും… ഇവൾ മുറുകെ പിടിച്ചത് വിട്ടുകൊടുക്കില്ലെന്നുള്ള വിശ്വാസത്തെയാണ്….. ഇവളെ ഞാൻ ചേർത്തുനിർത്തിയതും താങ്ങിനിർത്തുന്നതും തളർത്താനല്ല തളർച്ചയിൽ നിന്ന് ഉയർത്താനാണ്… ഉറ്റവർക്ക് ഒരു രോഗമെന്ന് കേൾക്കുമ്പോൾ ഇട്ടേച്ചുപോവുന്ന ഇരുപാട് പാഴ്ജന്മങ്ങൾക്ക് സമർപ്പിക്കുന്നു ഈ post….. ഇട്ടേച്ചുപോവുന്നവരുടെ മുഖത്തിൽ ആദ്യത്തെ അടിയാവട്ടെ എന്റെ ഈ സമർപ്പണം…..
ഓർക്കുക നീ… സ്വന്തം പ്രാണനുവേണ്ടി ഈ മണ്ണിലിഴയുന്ന കാലം വരും…. ചിന്തിക്കുക നീ… ചെയ്തുകൂട്ടിയതെല്ലാം…. പശ്ചാത്തപിക്കുക നീ….. ദൈവം പോലും കൂട്ടിനില്ലല്ലോ എന്നോർത്ത്…. മണ്ണിലലിയും വരെ അന്ന് നീ ആ രോഗിയെ മുറുകെ പിടിച്ചിരുന്നെങ്കിൽ ഇന്നു നിന്റെ മരണം… സ്വർഗ്ഗതുല്യമായേനെ ഓർക്കുക നീ ……
(ഞങ്ങളെ സ്നേഹിക്കുന്നവർക്ക് പകരം തരാൻ…. ഒരുപാട് സ്നേഹംനിറഞ്ഞ ഈ ചിരി എന്നും കൂടെയുണ്ടാവും )

LEAVE A REPLY

Please enter your comment!
Please enter your name here