നിങ്ങളുടെ കുലസ്ത്രീ സങ്കല്‍പ്പം എന്റെ ബാദ്ധ്യതയല്ല; ബോളിവുഡ് ഗായിക സോന മോഹപത്ര

ബോളിവുഡ് ഗായിക സോന മോഹപത്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്വിം സ്യൂട്ട് ചിത്രങ്ങള്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കൂടുതല്‍ ചിത്രങ്ങള്‍ താരം. കഴിഞ്ഞ ദിവസം താരം സ്യൂട്ട് ധരിച്ച് കടല്‍ത്തീരത്തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തു വന്നത്. സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രമല്ലെയിയെന്നും ഇങ്ങനൊരു വസ്ത്രം ധരിക്കുമെന്ന് കരുതിയില്ല എന്നും പലരും പ്രതികരിച്ചു.

ഇതില്‍ പ്രതിഷേധിച്ചാണ് സ്വിം സ്യൂട്ട് ധരിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ സോന പോസ്റ്റ് ചെയ്തത്. ഞാന്‍ വളരെ സീരിയസ് ആയ വ്യക്തി ആണെന്നാണ് പലരും കരുതുന്നത്. നിങ്ങളുടെ കാഴ്ചപ്പാട് അങ്ങനെയായതിനാല്‍ ഞാന്‍ ഖാദി ധരിക്കുകയോ ശരീരം മുഴുവന്‍ മറച്ചു നടക്കുകയോ ചെയ്യണോ? സംസ്‌കാരത്തെ കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പങ്ങളോ കുലസ്ത്രീ സങ്കല്‍പ്പങ്ങളോ എന്റെ ബാദ്ധ്യതയല്ല. അതിനാല്‍ ഇതില്‍ ഞാന്‍ ഒട്ടും ഖേദിക്കുന്നില്ല’. താന്‍ തന്റെ ശരീരത്തില്‍ അഭിമാനിക്കുന്നതായും സോന ട്വിറ്ററില്‍ കുറിച്ചു.

1
2
3
4
5
6
7
8
9
10

LEAVE A REPLY

Please enter your comment!
Please enter your name here