അമ്മയോടും കുഞ്ഞിനോടും ക്രൂരത കാണിച്ച ഈ വാഹന ഉടമയെ പിടിക്കാന്‍ സഹായിക്കുക; കുറിപ്പ്

വാഹനാപകടം ഉണ്ടായതിനു ശേഷം അപകടം ഉണ്ടാക്കിയ വണ്ടി നിർത്താതെ പോകുന്ന പലസംഭവങ്ങളും നമ്മൾ കാണാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തെത്തുന്നത് ഇതിനേക്കാൾ കൂരമായ വാർത്തകളാണ്. സ്‌കൂട്ടറിൽ സഞ്ചരിച്ച യുവതിയെയും മകനെയും ഇടിച്ചിട്ട ശേഷം കാറിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോകും നേരം പാതിവഴിയിൽ ഇറക്കിവിട്ടു. കാർ ഉടമയെ കണ്ടെത്താൻ സോഷ്യൽ മീഡിയയിലൂടെ പങ്കവെച്ച കുറിപ്പ് സോഷ്യൽ ലോകത്തു ഇപ്പോൾ വൈറലാണ്.

@Aravind Sudhakumar എഴുതുന്നു;

ഇത് എന്റെ മകൻ ആരുഷ്. (2 വയസ് 3 മാസം). 28.12.19 ൽ ശ്രീകാര്യത്തിനു സമീപം ഗാന്ധിപുരത്തു വച്ച് അപകടം സംഭവിച്ചു. എന്റെ wife um മകനും സഞ്ചരിച്ച activa യിൽ KL 24 T 0132 white Maruti dezire car വന്ന് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിലേക്ക്. വീഴുകയും ചെയ്തു. എന്റെ wife nte കാലിനും മകന്റെ മുഖത്തിനും പരിക്കേറ്റു. എന്നാൽ car ഓടിച്ച മാന്യന് ഒന്ന് പുറത്തിറങ്ങാനോ അവരെ ഒന്ന് നോക്കാനോ ഉള്ള മനസ്സ് ഉണ്ടായില്ല എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടാനാണ് അയാൾ ശ്രമിച്ചത്. പുറകിൽ വന്ന ബൈക്കിലെ യുവാക്കൾ ഇടപെട്ട് രണ്ടു പേരെയും കാറിനുള്ളിൽ കയറ്റി.(ആ യുവാക്കൾ ആരാണ് എന്ന് അറിയില്ല അവരോട് ഞങ്ങൾക്ക് നന്ദിയുണ്ട്) . എന്നാൽ രക്ഷപ്പെട്ടു പോകാൻ കഴിയാത്തിലുള്ള ദേഷ്യത്തിൽ അയാൾ ഒരു seriousness um ഇല്ലാതെ വേദന കൊണ്ട് കരയുന്ന എന്റെ കുഞ്ഞിനെയും കൊണ്ട് വളരെ പതുക്കെ drive ചെയ്യുകയും വേഗം hospital il എത്തിക്കാൻ wife ആവശ്യപ്പെട്ടപ്പോൾ അതിനു സൗകര്യമില്ല എന്നു പറഞ്ഞ് ഒരു ദയയും ഇല്ലാതെ ചാവടിമുക്ക് എന്ന സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തു. Caril ഉണ്ടായിരുന്ന സ്ത്രീക്കു പോലും ഒരു മനസ്സലിവ് ഉണ്ടായില്ല.ഈ ഒരു അവസ്ഥയിലും എന്റെ wifenu മകനെയും കൊണ്ട് auto പിടിച്ച് hospital il പോകേണ്ടി വന്നു. Car number ഉപയോഗിച്ച് trace ചെയ്തു നോക്കിയിട്ടു ആളുടെ details kittiyittilla. Kottarakkarayil ഉള്ള ആളാണ് എന്നു മാത്രമേ അറിയാൻ സാധിച്ചുള്ളു. ഞങ്ങൾക്കു case nu പോകാനോ നഷ്ട പരിഹാരം വാങ്ങാനോ താൽപര്യമില്ല. അതൊന്നും തന്നെ ഞങ്ങൾ അനുഭവിക്കുന്ന വേദനയ്ക്ക് പകരമാവില്ല. പക്ഷേ അയാളെ ഒന്ന് കാണണം. അഥവാ അയാൾ ഈ post കാണുന്നുണ്ട് എങ്കിൽ ഇനി എങ്കിലും ഒരു അപകടം ഉണ്ടായാൽ ഇങ്ങനെ പ്രതികരിക്കരുത്.. എന്റെ wifeum മകനും അനുഭവിക്കുന്ന വേദനയ്ക്കും ഇത് ഒന്നും പരിഹാരമല്ല. പക്ഷേ അപകടം ഉണ്ടായാൽ hospitalil എത്തിക്കാനുള്ള മനസ്സ് എങ്കിലും കാണിക്കണം……… ഈ നമ്പർ ഒന്ന് കണ്ടു പിടിക്കാൻ സഹായിക്കുക
Number. KL 24 T 0132 White maruti dezire ദയവായി ഈ post അയാൾ കാണുന്നതു വരെ share ചെയ്യുക

വാഹനാപകടം ഉണ്ടാക്കി വഴിയിൽ ഇറക്കിവിട്ടു പോയ ആൾ കൊട്ടാരക്കര സ്വദേശി സജി മാത്യു ആണ് യെന്നു, പല സോഷ്യൽ മീഡിയ രംഗത്തും തിരിച്ചറിഞ്ഞുണ്ട്. വാഹനം റീനു സജി മാത്യു യെന്ന സജിയുടെ ഭാര്യയുടെ പേരിൽ ആണ് രജിസ്റ്റർ ചെയിതിരിക്കുന്നത്. ഇതിനോടകം തന്നെ സജി മാത്യു വിന്റെ ഫേസ്ബുക് അക്കൗണ്ടിൽ ഈ പ്രവർത്തിക്കു എതിരെ പ്രതികരിച്ചു മലയാളികൾ കമന്റ് ഇടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here