തിങ്കള്‍ എന്നെ, ഡിംപലിനെ മാര്‍ക്കറ്റ് ചെയ്യാനായി ഉപയോഗിക്കുകയായിരുന്നു; തുറന്നടിച്ച് മജ്‌സിയ ബാനു

ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് ഡിംപല്‍ ബാലിന്റെ സുഹൃത്തായിരുന്നു മജ്‌സിയ ബാനു. ഷോയിലെ കാര്യങ്ങളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിച്ചിരുന്നു. ഷോയിലുള്ളപ്പോള്‍ സുഹൃത്തുക്കളായിരുന്നവര്‍ പുറത്തെത്തിയപ്പോള്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല നടന്നത്. ബിഗ് ബോസ് വീട്ടില്‍ നിന്നും ഡിംപലിന്റെ വീട്ടിലേക്കാണ് താന്‍ പോയതെന്നും മാതാപിതാക്കളേയും സഹോദരിയേയും കണ്ടതിന് ശേഷമായാണ് സ്വന്തം വീട്ടിലേക്ക് പോയതെന്ന് മജ്‌സിയ പറഞ്ഞിരുന്നു. പിതാവിന്റെ വിയോഗം അറിഞ്ഞ് പുറത്തെത്തിയ ഡിംപല്‍ തന്നെ അവഗണിക്കുകയായിരുന്നുവെന്ന് മജ്‌സിയ പറഞ്ഞിരുന്നു. ഡിംപലിനെ നിരവധി തവണ ഫോണില്‍ വിളിച്ചുവെങ്കിലും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ വരെ പ്രതികരിച്ചിരുന്ന സമയത്തും തന്നെ വിളിക്കുകയോ മറുപടി നല്‍കുകയോ ചെയ്തിരുന്നില്ലെന്നും മജ്‌സിയ പറഞ്ഞിരുന്നു. താനാണ് സോഷ്യല്‍ മീഡിയയിലെ കാര്യങ്ങള്‍ നോക്കുന്നതൊന്നും ഡിംപല്‍ ആക്ടീവായിട്ടില്ലെന്നുമായിരുന്നു തിങ്കള്‍ പറഞ്ഞത്. മജ്‌സിയയ്ക്ക് മറുപടിയുമായി തിങ്കള്‍ ബാല്‍ എത്തിയിരുന്നു. ഡിംപലിനേയും കുടുംബത്തേയും കുറിച്ചുള്ള മജ്‌സിയയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്ലബ് ഹൗസിലെ ചര്‍ച്ചയിലായിരുന്നു ഇത് ചര്‍ച്ചയായത്. തിങ്കള്‍ മജ്‌സിയയെ ഉപയോഗിച്ചതായി തോന്നി, ഡിംപലിനെ മാര്‍ക്കറ്റ് ചെയ്യാനായി ബാനുവിനെ ഉപയോഗിക്കുകയായിരുന്നു. ലൈവ് വീഡിയോയിലൂടെ തിങ്കള്‍ ഡിംപലിനെ നന്നായി മാര്‍ക്കറ്റ് ചെയ്യുകയായിരുന്നു. മജ്‌സിയയ്ക്ക് അങ്ങനെ തോന്നുന്നുണ്ടോയെന്നായിരുന്നു ചോദ്യം.

അവര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു. ഞാനത് വൈകിയാണ് മനസ്സിലാക്കിയത്. അവള് നല്ല സുഹൃത്തായിരുന്നില്ല, എപ്പിസോഡുകളെല്ലാം നമ്മള്‍ കണ്ടതല്ലേയെന്നായിരുന്നു ഡിംപലിന്റെ അമ്മ പറഞ്ഞത്. അങ്ങനെയായിരുന്നുവെങ്കില്‍ പിന്നെന്തിനാണ് ഞാനുമായി ക്ലോസായത്. ഞങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അന്നവര്‍ക്ക് പറയാമായിരുന്നു. ആ സമയത്ത് മാര്‍ക്കറ്റിംഗിന് വേണ്ടി അവര്‍ക്ക് എന്നെ ആവശ്യമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here