ഇത് കൊള്ളാമല്ലോ ഐഡിയ; ബഹുനില കെട്ടിടത്തില്‍ നിന്നും താഴെയിറങ്ങാന്‍ കുരങ്ങന്‍മാരുടെ സൂപ്പര്‍ ടിപ്പ്…

സമൂഹമാധ്യമങ്ങള്‍ രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി വിഡിയോകളും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. അത്തരമൊരു ദൃശ്യമാണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും.

ബഹുനില കെട്ടിടത്തില്‍ നിന്നും താഴേക്ക് ഇറങ്ങുന്ന രണ്ട് കുരങ്ങന്‍മാരുടേതാണ് ഈ വിഡിയോ. കാഴ്ചയില്‍ നിസ്സാരമായി തോന്നുന്ന തരത്തിലാണ് കുരങ്ങന്‍മാരുടെ ഇറക്കം. കെട്ടിടത്തിന്റെ ചുവരില്‍ പിടിച്ച് ഊര്‍ന്നിറങ്ങുകയാണ് ഇവര്‍.

അതും താഴേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ. എന്തായാലും രസകരമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നിരവധിപ്പേരാണ് വിഡിയോ പങ്കുവയ്ക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here