പെൺകുട്ടികളുടെ ജീവിതം തുടകൾക്കിടയിൽ മാത്രമല്ല ഉള്ളത്; അമ്പിളി കേസിൽ തുറന്നടിച്ചു ആൻസി…

കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു ടിക് ടോക് താരം ഒരു പെൺകുട്ടിയെ ഗർഭിണിയാക്കിയത്. സംഭവം വാർത്തയായതിന് ശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ടിക് ടോക് താരം അമ്പിളിയുടെ പഴയ വീഡിയോകൾ ആയിരുന്നു. തന്റെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി പെൺകുട്ടികളോട് മോശമായി സംസാരിക്കുന്നവരോട് പ്രതികരിച്ച അമ്പിളിയുടെ വീഡിയോകളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അമ്പിളിക്ക് പൂർണപിന്തുണ നൽകി രംഗത്തെത്തിയിരിക്കുകയാണ് ആൻസി വിഷ്ണു എന്ന പെൺകുട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആൻസി, അമ്പിളിയെ പിന്തുണച്ച് കുറുപ്പ് പങ്കുവെച്ചത്;

മാനസികവും ശാരീരികവുമായ വളർച്ച എത്തിയാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും. വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഉണ്ടെന്ന് ആൻസി തന്നെ കുറിപ്പിലൂടെ വ്യക്തമാക്കി. കേവലം മോശം സൈറ്റുകളിൽ കാണുന്നത് മാത്രമല്ല ഇന്റിമേറ്റ് ബന്ധം എന്ന് കുട്ടികൾ മനസ്സിലാക്കണം. പരസ്പരസ്നേഹവും സമ്മതത്തോടെയും ആവശ്യമുള്ള ഒന്നാണ് എന്ന് കുട്ടികൾ മനസ്സിലാക്കണം. ഗർഭിണി ആകാതിരിക്കാൻ ഉള്ള ഉത്തരവാദിത്തം ആണിനും പെണ്ണിനും ഒരു പോലെയുണ്ട്. 19 വയസ്സ് പ്രായമുള്ള ഒരു കുട്ടിക്ക് ആ പ്രായത്തിൽ വികാരങ്ങൾ മാത്രമാണ് ഉള്ളത്. തിരിച്ചറിവുകൾ ഉണ്ടാകില്ല.

19 വയസ്സും 16 വയസ്സും ഒരുപോലെ ശരിയാണ് ഒരുപോലെ തെറ്റാണ്. അതുകൊണ്ട് അവരോട് രണ്ടുപേരോടും ക്ഷമിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ട് എന്ന് ആൻസി തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് ഒരു 19 വയസ്സുകാരന് അറിയുവാൻ സാധിക്കില്ല. അവനോടൊപ്പം ഉള്ള പെൺകുട്ടിയും അറിയുന്നുണ്ടാവില്ല. ചിലപ്പോൾ ഉന്നതിയിൽ ബന്ധം ഉണ്ടായിരുന്നെങ്കിൽ ഈ സംഭവം പുറംലോകം അറിയില്ലായിരുന്നു. എങ്കിൽ പത്തൊമ്പതാം വയസ്സുമുതൽ കുറ്റവും പേറി അവൻ ജീവിക്കേണ്ടി വരില്ലായിരുന്നു. ഗർഭിണിയായതിന്റെ പേരിൽ ആ പെൺകുട്ടിയെയും ആരും കല്ലെറിയരുത്.

കൃത്യമായ കൗൺസിലിംഗ് നൽകി സന്തോഷകരമായ ഒരു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണ് വേണ്ടത്. പെൺകുട്ടികളുടെ ജീവിതം തുടകൾക്കിടയിൽ മാത്രമല്ല ഉള്ളത്. അവർ കുട്ടികളാണ്, തെറ്റു പറ്റിയതാണ് എന്ന് തിരിച്ചറിഞ്ഞ് ക്ഷമിക്കാൻ സമൂഹം തയ്യാറാകണം. നിർബന്ധമായും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതുണ്ട്. അറിയേണ്ട കാര്യങ്ങൾ അവർ അറിയുക തന്നെ വേണം. പെണ്ണിനൊപ്പം മാത്രമല്ല ആണിനോട് ഒപ്പം നമ്മൾ നിൽക്കണം. ആൻസിയുടെ കുറിപ്പ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here