നാലര മാസം കൊണ്ട് 46 കിലോ കുറച്ചത് ഇങ്ങനെ

രാവിലെ പൂട്ടാണെങ്കില്‍ അതിനൊപ്പം കറിയായി ബീഫ്‌ മസ്റ്റായിരുന്നു കോഴിക്കോട്‌ കാരപ്പറമ്പ്‌ കരിക്കാംകുളത്ത്‌ മിര്‍ഷാദിന്‌. ഭാരം 123ലെത്തിയപ്പോഴും തന്റെ പ്രിയ ഭക്ഷണം നിയ്യന്തിച്ച്‌ തടി കുറയ്ക്കുന്നതിനെ കുറിച്ച്‌ മിര്‍ഷാദ്‌ ആലോചിച്ചിട്ടേയില്ല. എന്നാല്‍ 2018 ഡിസംബറില്‍ കഥ മാറി. കോഴിക്കോട്‌ സ്വകാര്യ ആശുപ്രതിയില്‍ സുഖമില്ലാതെ കിടന്ന സുഹൃത്തിന്‌ രക്തം നല്‍കാന്‍ പോകുമ്പോള്‍ മിര്‍ഷാദ്‌ തിരിച്ചറിഞ്ഞില്ല അത്‌ തന്റെ ജീവിതത്തിന്റെ ഗതി മാറ്റാന്‍ പോകുന്ന യാത്രയാണെന്ന്‌. അവിടെ നടന്ന പരിശോധനയില്‍ ബി.പിയുണ്ടെന്ന്‌ കണ്ടെത്തിയതോടെ രക്തദാനം നടത്താനായില്ല. ഇത്‌ മിര്‍ഷാദിനെ വല്ലാതെ വിഷമത്തിലാക്കി.

തുടര്‍ന്നുള്ള നാലരമാസം കൊണ്ട്‌ മിര്‍ഷാദ്‌ കുറച്ചത്‌ 46 കിലോ ഭാരമാണ്‌. അക്കഥ മിര്‍ഷാദ്‌ തന്നെ പറയുന്നു. രക്തദാനത്തിനു മുന്‍പുള്ള പരിശോധനയിലാണ്‌ ബിപിയുണ്ടെന്ന്‌ തിരിച്ചറിഞ്ഞത്‌. അത്‌ മറ്റു പല അസുഖങ്ങളുടെയും തുടക്കമാകുമെന്ന്‌ അടുപ്പമുള്ളവര്‍ ഓര്‍മിപ്പിച്ചു. അന്ന്‌ 29കാരനായ എന്റെ ഷുഗര്‍ ലെവലും ബോര്‍ഡറിലായിരുന്നു. ഇത്‌ രണ്ടും എന്റെ ജീവിതത്തില്‍ നിന്ന്‌ പറിച്ചുമാറ്റാനുള്ള ഏക വഴി എന്റെ തടി കുറയ്ക്കുകയായിരുന്നു. അതിനായി മാനസികമായി തയാറെടുക്കുകയാണ്‌ ആദ്യം ചെയ്തത്‌. ഫെയ്‌സ്ബുക്ക്‌ വഴി പ്രതീഷ്‌ രാജു എന്ന വെല്‍നസ്‌ കോച്ചിനെ കിട്ടി. അതൊരു ഭാഗ്യമായി ഇന്നും കരുതുന്നു. തടി കുറയ്ക്കാനായി എക്സര്‍സൈസ്‌ ചെയ്തുനോക്കി, ഭക്ഷണം നിയ്യ്തിച്ചു നോക്കി ഒന്നും ഫലവത്തായതേയില്ലായിരുന്നു. അപ്പോഴാണ്‌ പ്രതീഷ്‌ രാജു ശരിയായ ഡയറ്റ്‌ ചാര്‍ട്ടും എക്സര്‍സൈസും ഉപദേശിച്ചു തന്നത്‌ അങ്ങനെ 2018 ഡിസംബര്‍ 26ന്‌ ഞാന്‍ തടി കുറയ്ക്കാന്‍ പ്രതീഷ്‌ രാജുവിന്റെ കീഴിലെത്തി.

gfjrfdshx

എന്തൊക്കെ കഴിക്കാം, എങ്ങനെ കഴിക്കാം, എന്തൊക്കെ ഒഴിവാക്കണം, ഏതു തരം വ്യായാമം വേണം എല്ലാം അദ്ദേഹം വ്യക്തമായി പറഞ്ഞു തന്ന്‌ എനിക്കൊപ്പം ഉണ്ടായിരുന്നു. നാലരമാസത്തിനുള്ളില്‍ 46 കിലോ ഭാരം കുറച്ച്‌ ഞാന്‍ 77ലെത്തി. ഡയറ്റ്‌ തുടങ്ങി ഒരുമാസം ഉമ്മയോടും ഭാര്യയോടുമല്ലാതെ ഇക്കാര്യം വേറെ ആരെയും അറിയിച്ചിരുന്നില്ല. ഭക്ഷണപ്രിയനായ എന്റെ മാറ്റത്തിന്‌ അവര്‍ കട്ടയ്ക്ക്‌ കൂടെ നിന്നു. രാവിലെ ന്യൂദ്രീഷ്യന്‍ ഫുഡ്‌ ആണ്‌ ബ്രേക്ക്ഫാസ്റ്റായി കഴിക്കുക. ഇടനേരങ്ങളില്‍ വിശന്നാല്‍ ഫ്രൂട്ട്‌സ്‌, പപ്പായ, സാലഡ്‌ കുക്കുമ്പര്‍, ഓറഞ്ച്‌, ആപ്പിള്‍, മാതളം ഇതിലേതെങ്കിലും കഴിക്കും. ഉച്ചയ്ക്ക്‌ ചോറ്‌ നേര്‍ പകുതിയാക്കി. ഇലക്കറികളും പച്ചക്കറികളും കൂടുതലായി ചേര്‍ത്ത്‌ കഴിച്ചു. അയല, മത്തി പോലുള്ള മീന്‍ കറിയാക്കി കഴിച്ചു. തേങ്ങ പൂര്‍ണമായി ഒഴിവാക്കി.

വൈകിട്ട്‌ വെജിറ്റബിള്‍ സൂപ്പ്‌ ശീലമാക്കി. ഒരു ദിവസം ആറ്‌ ലീറ്റര്‍ വെള്ളം കുടിക്കും. ഇഷ്ട സ്നാക്കായ ലഡുവിനോടും ഗീ കേക്കിനോടും ഗുഡ്‌ ബൈ പറഞ്ഞു. ചായ, കോഫി, മധുരം, സോഫ്ട്‌ ്രിങ്്‌സ്‌, സ്നാക്ക്സ്‌ എല്ലാം ഒഴിവാക്കി. ജംപിങ്‌ പോലുള്ള വ്യായാമങ്ങള്‍ രണ്ടു നേരം ചെയ്തു. 29 ദിവസത്തില്‍ 15 കിലോയാണ്‌ കുറഞ്ഞത്‌. പിന്നെ നാലരമാസത്തിനുള്ളില്‍ ഞാന്‍ 77 കിലോയിലെത്തി. എന്റെ പൊക്കത്തിനനുസരിച്ചുള്ള ഭാരമാണിത്‌. മെലിഞ്ഞു തുടങ്ങിയതോടെ പലരും ചോദ്യവുമായെത്തി എന്തെങ്കിലും അസുഖമുണ്ടോയെന്നൊക്കെ. അവരോട്‌ എന്റെ ഡയറ്റിന്റെ കാര്യം പറഞ്ഞു. നിനക്ക്‌ ഒരിക്കലും തടി കുറയ്ക്കാനാകില്ലെന്ന്‌ പറഞ്ഞവരില്‍ പലരും എന്നെ അഭിനന്ദിച്ചു. ഇന്ന്‌ 500 ഓളം പേര്‍ക്ക്‌ ഞാന്‍ വെല്‍നസ്‌ കോച്ചായി പരിശീലനം നല്‍കുന്നു. കോഴിക്കോട്ടെ ഹോട്ടലുകളില്‍ കയറിയിറങ്ങി ഫുഡ്‌ കഴിച്ചിരുന്ന ആളായിരുന്നു ഞാന്‍. ഡയറ്റ്‌ തുടങ്ങിയപ്പോഴും ആ കയറ്റത്തിന്‌ കുറവു വന്നില്ല.

പക്ഷ അപ്പോള്‍ വന്നത്‌ മറ്റുള്ളവര്‍ക്ക്‌ ഒപ്പം കൂട്ടായാണ്‌. അവര്‍ക്കിഷ്ടമുള്ളത്‌ വാങ്ങി കഴിക്കുമ്പോഴും ഞാന്‍ എന്റെ നിയ്രന്തണങ്ങളില്‍ ഉറച്ചുനിന്നു. ഇപ്പോഴും ദിവസം അരമണിക്കൂര്‍ വ്യായാമം നിര്‍ബന്ധം. ആഴ്ചയില്‍ രണ്ട്‌ ദിവസം ശരീരത്തിന്‌ വിശ്രമം നല്‍കും. എല്ലാ ഭക്ഷണങ്ങളും മിതമായി കഴിക്കും. മറ്റ്‌ നിയ്യന്തണങ്ങള്‍ കര്‍ശനമായി പിന്തുടരുന്നതിനാല്‍ തടി ഒട്ടും കൂടുന്നില്ല. കുഞ്ഞുനാള്‍ മുതല്‍ തന്നെ തടിയുള്ള ശരീരപ്രകൃതിയായിരുന്നു എന്റേത്‌. പിന്നെ എന്റെ ഭക്ഷണ രീതി വീണ്ടുമെന്നെ തടിയനാക്കി. നാട്ടില്‍ ഫ്രീലാന്‍ഡ്സ്‌ ഫോട്ടോഗ്രാഫറായിരുന്ന ഞാന്‍ 2013ലായിരുന്നു ഗള്‍ഫിലേക്ക്‌ പോയത്‌. തിരിച്ച്‌ കല്യാണത്തിനായി 2015ല്‍ നാട്ടിലെത്തുമ്പോള്‍ എന്റെ ഭാരം സെഞ്ച്വറി കടന്നിരുന്നു. 2018 ഒക്ടോബറില്‍ ജോലി മതിയാക്കി മടങ്ങിയെത്തിയപ്പോള്‍ ഭാരം 123 കിലോയിലെത്തി. റേഷന്‍ എവിടുന്നാ വാങ്ങുന്നത്‌ ഉള്‍പ്പെടെ നിരവധി കളിയാക്കലുകള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്‌.

rky6

ഫോട്ടോയെടുക്കാന്‍ പോകുമ്പോള്‍ ക്യാമറ വയ്ക്കാന്‍ ട്രൈപോഡ്‌ വേണ്ട നിന്റെ വയറ്‌ മതിയല്ലോ എന്നൊക്കെ കേട്ടിട്ടുണ്ട്‌. കെ. എസ്‌.ആര്‍.ടി.സി ബസിന്റെ മൂന്ന്‌ പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഞാനിരുന്നാല്‍ പിന്നെ ഇടമില്ലാത്ത അവസ്ഥയായിരുന്നു. അതിനും നിറയെ കളിയാക്കലുണ്ടായിട്ടുണ്ട്‌. ഇന്ന്‌ ആ അവസ്ഥയൊക്കെ മാറി. ശരീരഭാരം കുറഞ്ഞതോടെ പത്തു വയസ്‌ കുറഞ്ഞതായാണ്‌ തോന്നുന്നത്‌. നടക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെയുണ്ടായിരുന്ന കിതപ്പ്‌ മാറി. കോണ്‍ ഫിഡന്‍സ്‌ ലെവല്‍ ഉയര്‍ന്നു.


ആരോഗ്യമുള്ള ശരീരമാണ്‌ ഏറ്റവും വലുതെന്ന തിരിച്ചറിവാണ്‌ എന്നെ ഇന്ന്‌ ഇവിടെ എത്തിച്ചത്‌. ശരീരത്തിന്‌ ആവശ്യമുള്ള കാലറി മാത്രം നല്‍കിയാല്‍ ശരീരം നമുക്ക്‌ പൊണ്ണത്തടി തരില്ലെന്നതാണ്‌ ഞാന്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി പഠിച്ച പാഠം. തടി കുറഞ്ഞപ്പോള്‍ എന്തിനാ ഇര്ര കുറച്ചത്‌, തടിയുള്ളപ്പോഴായിരുന്നു ഭംഗി എന്നൊക്കെ പറഞ്ഞ്‌ വന്നവരുമുണ്ട്‌. അവരെ നമ്മള്‍ കണക്കിലെടുക്കാതിരുന്നാല്‍ മതി. ഇന്ന്‌ എന്റെ ഉമ്മയും ഭാര്യയുമൊക്കെ എന്റെ ഡയറ്റ്‌ ഫോളോ ചെയ്യുന്നവരാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here