ശസ്ത്രക്രിയക്ക് മുൻപ് മോഹൻലാലിനെ കാണണം; ഫോൺ കോളിലൂടെ ശ്രീഹരിയുടെ ആഗ്രഹം സാധിച്ച് ലാലേട്ടൻ

ലാലേട്ടനെ നേരിൽ കാണുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ നിരണം സ്വദേശിയായ ശ്രീഹരിയുടെ ആഗ്രഹം തന്റെ 16-ാമത് ശസ്ത്രക്രിയക്ക് മുമ്പായി ലാലേട്ടനെ കാണണമെന്നതാണ്. ഇതറിഞ്ഞ മോഹൻലാൽ ശ്രീഹരിയെ ഫോണിൽ വിളിച്ചു. ഫോൺ കോളിന്റെ മറുതലയ്ക്കൽ മോഹൻലാലിന്റെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് അമ്പരപ്പായിരുന്നു.

193454467 274890891093476 1785430275583152150 n

ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. പക്ഷെ കൊവിഡ് കാലമായതിനാൽ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹൻലാൽ വിശദമാക്കി. മോഹൻലാൽ സംസാരിച്ച വിവരം പ്രൊഡക്ഷൻ കൺഡ്രോളറായ ബാദുഷയാണ് പോസ്റ്റ് ചെയ്തത്. “കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു. ഉടൻ തന്ന ശ്രീഹരിക്ക് ലാലേട്ടൻ്റെ വിളിയെത്തി.

അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ. ലാലേട്ടൻ്റെ ഈ കരുതലിനു നന്ദി,” ബാദുഷ കുറിച്ചു. വീഡിയോ കോൾ എങ്കിലും ചെയ്യാമോ എന്ന ചോദ്യത്തിന് ഇപ്പോൾ താൻ ചികിത്സയിൽ തുടരുന്നതിനാൽ, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനൽകി. പിന്നാലെ ശ്രീഹരിയോടും മോഹൻലാൽ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here