അമ്മയുടെയും മകളുടെയും ഡാന്‍സ് വീഡിയോ വൈറല്‍; ശോ സ്റ്റെപ്പ് തെറ്റിയെന്ന് പൂര്‍ണിമയും.! വീഡിയോ

മലയാള സിനിമയുടെ പ്രിയ താരമാണ് പൂർണിമ ഇന്ദ്രജിത്. വിരലിൽ എണ്ണാവുന്ന നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. അതുപോലെ തന്നെ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുമുണ്ട്. ലോക്ഡൗൺ കാലത്താണ് താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.

പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ചെറിയൊരു നൃത്ത വിഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നു. മകള്‍ പ്രാര്‍ത്ഥനയ്‌ക്കൊപ്പമാണ് പൂര്‍ണിമ ചുവടുകള്‍ വെച്ചത്. പ്രാര്‍ത്ഥന ഇന്ദ്രജിത് ആണ് നൃത്ത വിഡിയോ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കുവെച്ചത്. ‘ശ്ശോ സ്റ്റെപ്പ് തെറ്റി’ എന്ന രസകരമായ കമന്റും വിഡിയോയ്ക്ക് പൂര്‍ണിമ നല്‍കിയിരിക്കുന്നു. നായികയെ കൂടാതെ മികച്ച അവതാരികയും ഫാഷൻ ഡിസൈനർ കൂടെയാണ്. വേറിട്ട ഫാഷൻ പിൻതുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്.

ഏതു പൊതുപരിപാടിയിലും എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിലാണ് പൂർണിമ പ്രത്യക്ഷപ്പെടാറുള്ളത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച വൈറസ് എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നിവിന്‍ പോളി നായകനായെത്തുന്ന തുറുമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് കഥാപാത്രമായെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here