നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു; വധു എലീന കാതറിന്‍

മലയാള സിനിമനടന്‍ ബാലു വര്‍ഗീസ് വിവാഹിതനക്കാൻ പോകുന്നു. വധു നടിയും മോഡലുമായ എലീന കാതറിന്‍ ആണ്. കഴിഞ്ഞ മാസം നടന്ന പിറന്നാള്‍ ദിനത്തിലായിരുന്നു നടൻ ബാലു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ എലീനയെ പ്രപ്പോസ് ചെയ്തത്. ഇക്കാര്യം ആരാധകരുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചതും താരം തന്നെയാണ്.

Aileena Catherin Amon

ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത മാസം നടക്കും. ചാന്ത്‌പൊട്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച് ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമായ നടനാണ് ബാലു വര്‍ഗീസ്. കോമഡി കഥാപാത്രങ്ങളിലൂടെ മലയാള മനസ്സില്‍ ഇടംനേടിയ താരമാണ് ബാലു, ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് സൂപ്പറും പൗര്‍ണമിയിലും ബാലുവും എലീനയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച്‌ സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാണു എലീന.

Aileena Catherin Amon more photos;

68692619 2259844120808512 862833831151578078 n
67711301 361370904804926 4994774618044189513 n
66481388 131256724774234 1201118519412223025 n
61491377 390747551524212 28373761623776765 n
60439936 615284428882339 331429394711010158 n
49907101 368487183730730 4163154399908684113 n
43712798 112417276319357 3297716941660798294 n

LEAVE A REPLY

Please enter your comment!
Please enter your name here