80 ഡിഗ്രി ചെരിവ്, കുത്തനെയുള്ള പടവുകള്‍; ഹരിഹര്‍ കോട്ട കീഴടക്കി 70കാരി! വൈറലായി വീഡിയോ

വിദഗ്ദ്ധര്‍ പോലും കയറാന്‍ പ്രയാസപ്പെടുന്ന 80 ഡിഗ്രി ചെരിവ്, കുത്തനെയുള്ള പടവുകളാണ് ഈ 70കാരി നടന്നുകയറിയത്. പടവുകള്‍. നടന്നു കയറുമ്പോള്‍ ചിലപ്പോള്‍ നെഞ്ച് പടവുകളില്‍ മുട്ടിയെന്ന് വരും അത്ര കടുപ്പമാണ് കോട്ട കയറാന്‍. ഇതാണ് ആശ അമ്പാഡെ അനായാസം നടന്നുകയറിയത്.

വെളുത്ത സാരി ധരിച്ച് അതിലേറെ പ്രസന്നതയോടെയാണ് ആശ സ്റ്റെപ്പുകള്‍ കയറുന്നത്. മുകളിലേക്ക് കയറാന്‍ പടികളുടെ ഇരുവശത്തുമുള്ള അരികുകള്‍ ഉപയോഗിച്ചു, എന്നാല്‍ ഒരിക്കല്‍ പോലും ആ ട്രക്കിംഗിന്റെ ബുദ്ധിമുട്ട് അവരെ പിന്തിരിപ്പിച്ചില്ല. പടവുകള്‍ പലതും 80 ഡിഗ്രി ചരിവില്‍ പാറയില്‍ കൊത്തിയെടുത്തതാണ്. മുകളില്‍ എത്തിയ ഇവരെ ഹര്‍ഷാരവങ്ങളോടെയും അഭിനന്ദനങ്ങളോടെയുമാണ് വരവേറ്റത്.

മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെയാണ് വീഡിയോ പങ്കുവെച്ചത്. ”മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്, 70 കാരിയായ ഈ പര്‍വതാരോഹകയെ നോക്കൂ. ഇവരെ സല്യൂട്ട് ചെയ്യൂ” വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കാംബ്ലെ കുറിച്ചു. നിരവധി പേര്‍ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്.

Previous articleഅനുഗ്രഹിക്കാനായി കയ്യുയർത്തിയപ്പോൾ ഹൈ-ഫൈവ് നൽകി; കുട്ടിയുടെ പ്രതികരണത്തിൽ ചിരിയടക്കാൻ കഴിയാതെ പുരോഹിതൻ.! വീഡിയോ വൈറൽ
Next articleവര്‍ക്കൗട്ട് അല്ല, പുല്ല് തിന്നുന്നതാ; രസകരമായ വിഡിയോ കണ്ടു നോക്കൂ..

LEAVE A REPLY

Please enter your comment!
Please enter your name here