മത്സരാര്‍ത്ഥികളേക്കാള്‍ വേഗതയില്‍ ഓടുന്ന ക്യാമറാമാന്റെ ദൃശ്യങ്ങള്‍ വൈറൽ.!

ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഓട്ടമത്സരത്തിന്റേതാണ് ഈ വിഡിയോ. മത്സരാര്‍ത്ഥികളേക്കാള്‍ വേഗതയില്‍ ഓടുന്ന ക്യാമറാമാന്റെ ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നത്. ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഡാറ്റോങ് യൂണിവേഴ്‌സിറ്റിയില്‍ നടന്നതാണ് ഈ ഓട്ടമത്സരം. നൂറ് മീറ്റര്‍ ഓട്ടമത്സരമാണ്.

മത്സരാര്‍ത്ഥികളെക്കാള്‍ അല്‍പം മുന്‍പിലായി ക്യാമറാമാന്‍ നില്‍ക്കുന്നത് കാണാം. ഓട്ടം ആരംഭിച്ചപ്പോള്‍ ക്യമറാമാന്‍ മുന്നോ ഓടി. അതും ഒരുതവണപോലും പിന്നിലാകാതെ ഗംഭീരമായ ഓട്ടം. കാണികള്‍ പോലും അദ്ദേഹത്തിന്റെ ഓട്ടത്തിന് നിറഞ്ഞു കൈയടിച്ചു.

നാല് കിലോഗ്രാമോളം ഭാരമുള്ള ക്യാമറയുമായാണ് അദ്ദേഹം ഓടിയത് എന്നതും ശ്രദ്ധേയമാണ്. മത്സരാര്‍ത്ഥികളേക്കാള്‍ വേഗതയും കൃത്യതയുമുണ്ടായിരുന്നു ഈ ഫോട്ടോഗ്രാഫര്‍ക്ക്. നിരവധിപ്പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ഒരുനിമിഷം പോലും പിന്നിലാകാതെ ഓട്ടം പൂര്‍ത്തിയാക്കിയ ക്യാമറാമാന്‍ അങ്ങനെ സൈബര്‍ ഇടങ്ങളിലും താരമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here