ഒരുകാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായിരുന്ന ദിവ്യാഉണ്ണി. കല്യാണ ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെങ്കിലും നൃത്തവേദികളിലൂടെ സജീവമാണ് താരം. ഇപ്പോൾ അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് താരം. നേരത്തെ താരത്തിന്റെ വളകാപ്പ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ താരത്തിന്റെ നിറവയറിലുള്ള ക്രിസ്മസ് ആഘോഷിച്ചാ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടി ദിവ്യാ ഉണ്ണി ഭര്‍ത്താവ് അരുണ്‍ കുമാറിനും മക്കള്‍ക്കുമൊപ്പം ഹൂസ്റ്റണിലായിരുന്നു ക്രിസ്മസ് ആഘോഷം. ആദ്യ വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയതിന് ശേഷം, ഒരു വര്‍ഷം മുന്‍പാണ് ദിവ്യ അരുണിനെ വിവാഹം കഴിച്ചത്.



