നിരാശ പങ്കുവെച്ചു നരേന്ദ്രമോദി; സൂര്യഗ്രഹണം കാണാൻ കഴിഞ്ഞില്ല

ഇന്നത്തെ പൂർണവലയ സൂര്യഗ്രഹണമെന്നത് നൂറ്റാണ്ടിൽ അപൂർവമായി മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ ലോകത്തു വൈറലാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവെച്ച ഒരു ട്വിറ്റെർ പോസ്റ്റാണ്. നൂറ്റാണ്ടിൽ അപൂർവമായി മാത്രം കാണുന്ന വലയസൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെ ആണ് പങ്കിട്ടത്.

മോദി തന്റെ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ് “നിർഭാഗ്യവശാൽ മൂടൽമഞ്ഞ് കാരണം എനിക്ക് സൂര്യഗ്രഹണം കാണാൻ കഴിഞ്ഞില്ല, പക്ഷേ കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. മാത്രമല്ല, വിദഗ്‍ധരുമായി ചർച്ച ചെയ്ത് വലയസൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി പഠിച്ചെന്നും അദ്ദേഹം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here