സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രചാരം ലഭിക്കുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. അതീവ ഗ്ലാമറസായി എത്തുന്ന താരങ്ങളുടെ ഫോട്ടോഷൂട്ടുകൾക്ക് ഒരു പ്രത്യേക പരിഗണന തന്നെ സമൂഹ മാധ്യമങ്ങളിൽ നിന്നും പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഇന്ന് ലഭിക്കാറുണ്ട്. തങ്ങളുടെ ഫോട്ടോകൾ ഏതുരീതിയിലും വൈറൽ ആക്കാൻ ശ്രമിക്കുന്ന താരങ്ങൾക്ക് ഇത് ഒരു അനുഗ്രഹം തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം. ഏതു രീതിയിലും പ്രത്യക്ഷപ്പെടാൻ യാതൊരു മടിയും കാണിക്കാത്ത നിരവധി മോഡലുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഇത്തരക്കാർക്ക് ധാരാളം ആരാധകരും ഉണ്ട്. അതിൽ എടുത്തുപറയേണ്ട പേരാണ് ആലപ്പുഴ കാരിയായ ഹസീ ക്വാസിയുടെ. 2010 മുതൽ തന്നെ ഇൻസ്റ്റഗ്രാം എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഹസി തൻറെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ അന്നൊന്നും ലഭിക്കാതിരുന്ന പ്രചാരം 2020 ഓടുകൂടി താരത്തെ തേടിയെത്തുകയായിരുന്നു. ഫേമസ് ആകാൻ താരം കണ്ടെത്തിയ മാർഗം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുകയായിരുന്നു. അത്തരത്തിൽ വ്യത്യസ്തമാർന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചതോടുകൂടി അന്നോളം ഒരു മോഡലും ലഭിക്കാതിരുന്ന പ്രചാരം ഹസിക്കും ലഭിക്കുകയായിരുന്നു.
തൻറെ ഫോട്ടോ ഷൂട്ട്കളിൽ എല്ലാം ഒരു വൈവിധ്യം കൊണ്ടുവരാൻ എന്നും താരം ശ്രമിച്ചിട്ടുണ്ട്. ആളുകളുടെ ഉള്ളിൽ എല്ലാകാലത്തും നിലനിൽക്കുന്ന പരമ്പരാഗതരീതിയിലുള്ള വേഷങ്ങൾ പുതിയകാലത്ത് മോഡേൺ രീതിയിൽ അവതരിപ്പിക്കുകയാണ് താരം ചെയ്തിട്ടുള്ളത്. സീറോ സൈസ് മോഡലുകൾ തിളങ്ങി നിന്നിരുന്ന ഒരു കാലഘട്ടത്തിൽ പ്ലസ് സൈസ് മോഡൽ എന്ന വിശേഷണവുമായി കടന്നുവന്ന് തൻറെ പ്രാഗൽഭ്യം തെളിയിച്ച താരം കൂടിയാണ് ഹസീ. മോഡൽ എന്ന നിലയിൽ പ്രത്യക്ഷത്തിൽ താരം ആരാധകർക്ക് സുപരിചിതയാണ് എങ്കിലും മോഡലിങ്ങിൽ എത്തുന്നതിനു മുമ്പ് തന്നെ സിനിമാമേഖലയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.എന്നാൽ അത് ഒരിക്കലും അഭിനേത്രി എന്ന നിലയിൽ ആയിരുന്നില്ല.
മലയാളി ഹൃദയം നെഞ്ചിലേറ്റിയ എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിൽ കാഞ്ചനമാലയായി എത്തിയ പാർവതിയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയത് ഹസിയായിരുന്നു. ക്യാമറ കണ്ണുകൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട പാർവ്വതിയെ ഉൾപ്പെടെയുള്ള താരങ്ങളെ ആരാധകർ സ്വീകരിച്ചപ്പോഴും അതിൻറെ പിന്നണിയിൽ പ്രവർത്തിച്ച ഹസിയെ പോലുള്ള ഒരു കൂട്ടം കലാകാരൻമാർ പിൻവലിക്കപ്പെട്ടു കയാണ് ചെയ്തിരുന്നത്. എന്നാൽ അത്തരത്തിൽ ഉൾവലിഞ് ഇരിക്കാൻ തയ്യാറാകാതിരുന്ന താര മോഡൽ എന്ന നിലയിൽ തന്റെ പ്രശസ്തി ഇപ്പോൾ വാനോളമുയർത്തിയിരിക്കുകയാണ്. താരം ചുവപ്പു നിറത്തിലുള്ള വേഷത്തിൽ എത്തിയിരിക്കുന്ന പുതിയ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്.
Image.1

Image.2

Image.3

Image.4

Image.5

Image.6

Image.7

Image.8

Image.9

Image.10
