സൂപ്പർ താരമായി ഈ കോഴിക്കോട് സ്വദേശി; ആവേശത്തോടെ സോഷ്യൽ മീഡിയ

പ്രായം മറന്ന് ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന പലരും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. അക്കൂട്ടർക്കിടയിൽ ശ്രദ്ധ നേടുകയാണ് മറ്റൊരു കുട്ടി താരം. മികച്ച ബാറ്റിങ്ങിലൂടെ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ ഈ കുട്ടി താരം കോഴിക്കോട് സ്വദേശിയാണ്.

മെഹക് ഫാത്തിമ എന്ന ആറു വയസുകാരിയാണ് സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ ആ കൊച്ചുമിടുക്കി. ഫ്ലിക്ക് ഷോട്ട്, പുൾ ഷോട്ട് എന്നിവയൊക്കെ ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ വഴങ്ങുന്നുണ്ട്. വളരെ അനായാസമാണ് ഈ കൊച്ചുമിടുക്കി ബാറ്റുകൾ വീശിയടിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട മെഹകിന്റെ വിഡിയോ ഇതിനോടകം നിരവധിപ്പേർ ഷെയർ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് താരം ജമീമ റോഡ്രിഗസ് മെഹകിനെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. നിരവധി ക്രിക്കറ്റ് പ്രേമികളാണ് ഈ കുട്ടി ക്രിക്കറ്റർ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here