തെരുവിൽ കഴിയുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്വന്തം പാത്രത്തിലെ ഭക്ഷണം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥൻ; വീഡിയോ

മഹാമാരിക്കാലത്തെ നന്മ ദൃശ്യങ്ങൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ദൃശ്യമാണ് സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്. തെരുവിൽ കഴിയുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്വന്തം പാത്രത്തിലെ ഭക്ഷണം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്.

ഹൈദരാബാദിൽ നിന്നുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ മഹേഷ് കുമാർ എന്ന ആളാണ് പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നത്. ഡ്യൂട്ടിക്കിടെയാണ് മഹേഷ് കുമാർ വഴിയരികിൽ ഇരിക്കുന്ന കുഞ്ഞുങ്ങളെ കാണുന്നത്. റോഡരികിൽ ഇരുന്ന് ഭക്ഷണത്തിനായും പണത്തിനായും യാചിക്കുന്ന കുരുന്നുകളെ കണ്ടപ്പോൾ വാഹനം നിർത്തി തന്റെ കൈയിൽ കരുതിയിരുന്ന ഭക്ഷണം മഹേഷ് കുമാർ കുഞ്ഞുങ്ങൾക്കായി നൽകുകയായിരുന്നു.

അതേസമയം തെലുങ്കാന പൊലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം നിർവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ലൈക്കുകൾ നേടിയ ചിത്രത്തിനൊപ്പം അഭിനന്ദനപ്രവാഹങ്ങളാണ് ഈ പൊലീസുകാരന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here