ദാവണിയിൽ സുന്ദരിയായി അനു സിതാര; വീഡിയോ പങ്കുവെച്ച് താരം

മലയാള സിനിമയിലെ മുൻനിര നായിക നടിമാരിൽ തുടക്കത്തിൽ തന്നെയുള്ള വ്യക്തിയാണ് അനു സിതാര. ചുരുങ്ങിയ സമയം കൊണ്ടാണ് നടി മലയാളി പ്രേക്ഷകരുടെ ഇടയിൽ തൻ്റേതായ ഇടം കണ്ടെത്തിയത്. കാവ്യ മാധവന് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച ഒരു തനി മലയാളി നായികയാണ് അനു എന്നാണ് ആരാധകര്‍ പറയുന്നത്.

അനുവിന്റെ അഭിനയം മാത്രമല്ല, നൃത്തവും ആളുകള്‍ക്ക് ഇഷ്ടമാണ്. മലയാള സിനിമയിൽ ഏറെ ഭംഗിയുള്ള നടി എന്ന് യുവനടൻ ഉണ്ണി മുകുന്ദൻ പോലും വിശേഷിപ്പിച്ചിട്ടുണ്ട് നടിയെ. രാമൻ്റെ ഏദൻ തോട്ടം, ഒരു കുപ്രസിദ്ധ പയ്യൻ, ആൻഡ് ദി ഓസ്കര്ർ ഗോസ് ടു, ക്യാപ്റ്റൻ, ശുഭരാത്രി, മാമാങ്കം എന്നീ സിനിമകൾ നടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.

വളരെയധികം ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് അനു സിതാര. മണിയറയിലെ അശോകനിലാണ് പ്രേക്ഷകർ അവസാനമായി അനു സിത്താരയെ സ്‌ക്രീനിൽ കണ്ടത്. ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത് ഏറെ മനോഹരിയായി എത്തിയിരിക്കുന്ന അനു സിതാരയുടെ പുതിയ വീഡിയോയും ഫോട്ടോയുമാണ്. ഇൻസ്റ്റാഗ്രാമിലാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

Image.1

184900682 2746328572275635 2619297688717252259 n

Image.2

4u6er

Image.3

tkyuf

Image.4

rewhs

Image.5

tukg

LEAVE A REPLY

Please enter your comment!
Please enter your name here