താരത്തോടുള്ള ആരാധന വെളിപ്പെടുത്തി അനുശ്രീ;

റിയാലിറ്റി ഷോയിലൂടെ മലയാളം രംഗത്തേക്കു വന്ന നടിയാണ് അനുശ്രീ. ലാൽ ജോസ് ചിത്രം ഡയമണ്ട് നെക്ക്‌ലെസ് ലൂടെ ആണ് അനുശ്രീ സിനമയിൽ വരുന്നത്. അതിനു ശേഷം മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇഷ്ടനടിയായ മാറിയ താരമാണ് അനുശ്രീ. പക്ഷേ നടിയുടെ ഇഷ്ട താരം തമിഴ് നടൻ സൂര്യയാണ്. അനുശ്രീയുടെ ‘സൂര്യാരാധനയും’ സിനിമ ഇൻഡസ്ട്രിയില്‍ പ്രസിദ്ധമാണ്. അടുത്ത ജന്മത്തിലെങ്കിലും സൂര്യയുടെ പത്‌നിയായ ജ്യോതികയായി ജനിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അനുശ്രീ, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് പറഞ്ഞത്.

9bbea433 image

തൻ സൂര്യയുടെ കടുത്ത ആരാധികയാണ് എനിക്കൊരു ആഗ്രഹമുള്ളത്, അടുത്ത ജന്മത്തിലെങ്കിലും ജ്യോതികയായി ജനിക്കണമെന്നാണ്. പക്ഷേ അപ്പോഴും ജ്യോതിക തന്നെ സൂര്യയെ വിവാഹം ചെയ്യണം, എന്നെങ്കിലും തൻ സൂര്യയുടെ നായികയാവണമെന്നാണ് ആഗ്രഹം. പലരും വിളികളെത്താറുണ്ട് സൂര്യയുടെ അപ്പോയിന്‍മെന്റ് എടുത്തു തരട്ടേയെന്ന് ചോദിച്ച്, ഞാന്‍ വേണ്ടെന്നു പറയും. “അദ്ദേഹത്തിന്റെ കൂടെ എന്നു ഞാന്‍ അഭിനയിക്കുന്നോ, അന്നേ എനിക്കു കാണേണ്ടൂ.”അദ്ദേഹം എന്ന ഒരു ആര്‍ട്ടിസ്റ്റായി കണ്ടാല്‍ മതി, അതിനു ശേഷം ഫാന്‍ ആണെന്നറിഞ്ഞാല്‍ മതി.” സിനിമയിലും പുറത്തും ഏറേ പ്രസിദ്ധമാണ് എന്റെ സൂര്യാരാധന – അനുശ്രീ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here