72 വർഷത്തെ ദാമ്പത്യജീവിതം, വിജയത്തിന്റെ ‘ടെക്‌നിക്’ വെളിപ്പെടുത്തി; വീഡിയോ വൈറൽ

101 വയസ്സുള്ള അപ്പൂപ്പനും 90 വയസുള്ള അമ്മൂമ്മയുമാണ് ഈ യമണ്ടൻ പ്രേമകഥയിലെ നായികമാർ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഇവരുടെ കഥ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിഡെയിലിഗ്രാൻഡ്പാരന്റ് എന്ന പേരിൽ സ്വന്തമായി ഇൻസ്റ്റാഗ്രാം പേജും ഈ ദമ്പതിമാർക്കുണ്ട്.

72 വർഷം എങ്ങനെ വിജയകരമായി പൂർത്തിയാക്കി എന്നുള്ളത് വ്യക്തമാക്കി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ദമ്പതികൾ സ്നേഹത്തിൽ ആയിരിക്കാൻ അപ്പൂപ്പനും അമ്മൂമ്മയും നൽകുന്ന ആദ്യ പൊടിക്കൈ ദിവസത്തിൽ ഒരു നേരമെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കണം എന്നുള്ളതാണ്. രണ്ടാമത്തേത് ചിലപ്പോഴൊക്കെ ചില കാര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന് വയ്ക്കണം. എന്തൊക്കെ സംഭവിച്ചാലും പരസ്പരം കൈകൾ ചേർത്ത് പിടിക്കണം എന്നതാണ് മൂന്നാമത്തെ ടിപ്പ്.

കഴിഞ്ഞില്ല, ആദ്യം സോറി പറയുന്നതിൽ ഒട്ടും ജാള്യത തോന്നേണ്ട കാര്യം ഇല്ല എന്നും ഏറ്റവും പ്രധാനം എല്ലായ്പ്പോഴും ഒന്നിച്ചുണ്ടാകും എന്ന് പറയുകയും ഇക്കാര്യം കൈകൊടുത്ത് ഉറപ്പിക്കുകയും ചെയ്യണം എന്നും ദമ്പതികൾ പറയുന്നു. വളരെ ലളിതം എന്നും തോന്നുമെങ്കിലും സന്തോഷകരമായ കുടുംബ ജീവിതത്തിന് ഇത്തരം കാര്യങ്ങൾ അത്യാവശ്യം ആണെന്ന ദമ്പതികളുടെ വീഡിയോ ഏതായാലും ഇരു കയ്യും നീട്ടിയാണ് സൈബർ ലോകം സ്വീകരിച്ചിരിക്കുന്നത്.

Previous articleഅസ്ഥികൂടം കൊണ്ടൊരുക്കിയ ഗിത്താര്‍; ഇത് ഒരു സംഗീതപ്രേമിക്കുള്ള വേറിട്ട ആദരം.! വീഡിയോ
Next articleമസിലൊക്കെ ഉടഞ്ഞല്ലോടാ എന്ന് മമ്മൂക്ക ചോദിച്ചു; ക്യാന്‍സര്‍ അതിജീവനത്തെ കുറിച്ച് തുറന്നു പറഞ്ഞു നടൻ സുധീര്‍.!

LEAVE A REPLY

Please enter your comment!
Please enter your name here