എ ടി എം സെക്യൂരിറ്റി ജോലിയും; ഒരു തുണി വിരിച്ച് മെഷീന് സമീപമിരുന്ന് പഠനവും.! കയ്യടിച്ച് സോഷ്യൽ മീഡിയ

ജോലി ചെയ്ത് പഠിക്കാനുള്ള വഴി കണ്ടെത്തുന്ന വ്യക്തികളുടെ പ്രതിനിധിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ മനുഷ്യൻ. എടിഎം കൗണ്ടറിന് മുന്നിൽ രാത്രിയിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയും അതേ സമയം ഒരു തുണി വിരിച്ച് എടിഎം മെഷീന് സമീപമിരുന്ന് പഠിക്കുകയും ചെയ്യുന്ന യുവാവിന്റെ ചിത്രമാണ് ആയിരങ്ങൾ പങ്കുവയ്ക്കുന്നത്.

ഐ എ എസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ പങ്കുവെച്ച ചിത്രത്തിൽ യുവാവ് നിലത്തിരുന്ന് പഠിക്കുന്ന രംഗമാണ് കാണിക്കുന്നത്. ട്വിറ്ററിൽ ഷെയർ ചെയത ചിത്രത്തിന് അവനീഷ് അടിക്കുറിപ്പായി ഹിന്ദി കവിയായ ദുഷ്യന്ത് കുമാറിന്റെ ‘തീ എവിടെയും കാണും, പക്ഷേ അത് കത്തണം’ എന്ന വരികളും ചേർത്തിട്ടുണ്ട്.

EyRVN75VIAMg3VP

ഉദ്യോഗസ്ഥ൯ ഷെയർ ചെയ്ത ചിത്രങ്ങൾ ഉടൻ തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുയായിരുന്നു. പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ നിരവധി പേർ സമാനമായ അനുവങ്ങളും പങ്കു വെക്കുന്നുണ്ട്.അതേസമയം, ഈ സെക്യൂരിറ്റി ഗാർഡിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here