വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടി യുവതി, സഹായിക്കാനെത്തിയ കക്ഷി അതിലും ഭീകരി; ചിരിപടർത്തി വീഡിയോ

രണ്ട് കാറുകൾക്കിടയിൽ പാർക്കിങ്ങിന് സ്ഥലം കിട്ടിയപ്പോൾ തന്റെ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുകയാണ് നീല കാറുമായി എത്തിയ സ്ത്രീ. പാരലൽ പാർക്കിംഗ് അല്പം നൈപുണ്യം വേണ്ട സംഗതിയാണ്. പല രീതിയിൽ പാർക്ക് ചെയ്യാൻ ശ്രമിച്ചിട്ടും യുവതിക്ക് രണ്ട് കാറുകൾക്കും ഇടയിലായി തന്റെ കാർ കൃത്യമായി പാർക്ക് ചെയ്യാൻ പറ്റുന്നില്ല. അവസാനം രണ്ട് കാറുകൾക്കും ഇടയിലായി തന്റെ കാർ പാർക്ക് ചെയ്യാൻ സ്ഥലമുണ്ടോ എന്നുറപ്പിക്കാൻ വാഹനത്തിൽ നിന്നിറങ്ങി സ്ഥലം അളന്നു നോക്കുന്നതും കാണാം.

തിരികെ കയറി പാർക്ക് ചെയ്യാൻ ശ്രമിച്ചിട്ടും കൃത്യമായി പാർക്ക് ചെയ്യാൻ പറ്റാതെ വരുന്നു. ഈ സമയത്ത് മറ്റൊരു യുവതി രംഗത്തേക്ക് കയറി വരുന്നു. കാർ പാർക്ക് ചെയ്യാൻ ശർമിക്കുന്ന സ്ത്രീയെ സഹായിക്കാൻ തീരുമാനിച്ച രണ്ടാമത്തെ സ്ത്രീ കൃത്യമായ മാർഗ നിർദേശങ്ങൾ നൽകുന്നു. ഇരുവരുടെയും ഉദ്യമം ആദ്യഘട്ടത്തിൽ പരാജയപ്പെടുന്നു എങ്കിലും നിരവധി പരിശ്രമങ്ങൾക്ക് ശേഷം കാർ കൃത്യമായി പാർക്ക് ചെയ്യുന്നു.

ഒടുവിൽ ഇരുവരും കൂടെ ലക്‌ഷ്യം നേടി എന്ന് വീഡിയോ കാണുന്നവർ ധരിക്കുമ്പോഴാണ് അടുത്ത ട്വിസ്റ്റ്. സഹായിക്കാനെത്തിയ രണ്ടാമത്തെ യുവതി പാർക്ക് ചെയ്ത കാറിന്റെ പുറകിലെ കാർ തുറന്നു വാഹനം പുറകോട്ടെടുത്ത് കൂളായി ഓടിച്ചു പോവുന്നു. എങ്കിൽ പിന്നെ ഇതങ്ങോട്ട് ആദ്യം തന്നെ ചെയ്തിരുന്നെങ്കിൽ ഞാൻ ഈ സർക്കസ് മുഴുവൻ കാണിച്ചു കൂട്ടണമായിരുന്നോ എന്ന മുഖവത്തോടെയുള്ള ആദ്യ സ്ത്രീയുടെ നിൽപ്പാണ് വീഡിയോയുടെ ഹൈലൈറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here