ഏഴ് വർഷം കാത്തിരുന്നു കിട്ടിയ മകൻ ഏഴാം വയസ്സിൽ മരിച്ചു. അകാലത്തിൽ പൊലിഞ്ഞ മകൻറെ ഓർമ്മയ്ക്കായി ഏഴ് നിർധന യുവതികൾക്ക് മംഗല്യ ഭാഗ്യം ഒരുക്കി ഒരു കുടുംബം. കൊച്ചി വൈപ്പിൻ സ്വദേശി ആൻറണി യും കുടുംബവുമാണ് മകൻറെ 20 പിറന്നാളിനു സമൂഹവിവാഹം ഒരുക്കിയത്.
വൈപ്പിൻ ഓച്ചാന്തുരുത്ത് വളപ്പ് നിത്യസഹായമാതാ പള്ളിയിൽ ആണ് ഏഴ് വധൂവരന്മാർക്ക് മംഗല്യം ഭാഗ്യ ഒരുക്കിയത്. ഏഴ് വർഷം കാത്തിരുന്നു കിട്ടിയ മകനെ ഏഴാം വയസ്സിൽ മരണം തട്ടിയെടുത്തപ്പോൾ, അവൻറെ പിറന്നാൾ ജീവ കാരുണ്യം കൊണ്ട് ആഘോഷിക്കാൻ ആയിരുന്നു ആൻറണിയുടെയും കുടുംബത്തിലെ തീരുമാനം. മുടക്കമില്ലാതെ തുടർന്ന മകൻ അമിത്തിന്റെ പിറന്നാൾ ആഘോഷത്തിൽ ഇത്തവണ 7 നിർധന യുവതികളുടെ വിവാഹം ആണ് നടത്തിയത്. ദേവാലയത്തിൽ നിന്ന് തിരഞ്ഞെടുത്ത ഏഴുപേർക്കും, ഏഴു പവൻ സ്വർണവും മന്ത്രകോടിയും നൽകി. കൊച്ചി മെത്രാൻ ഡോക്ടർ ജോസഫ് കരിയയിൽ വിവാഹങ്ങൾക്ക് കാർമികത്വം വഹിച്ചു. വിവാഹത്തിൻറെ ഭാഗമായി 2000 പേർക്കുള്ള സദ്യയും ഒരുക്കിയിരുന്നു. വേദിയിൽ വച്ച് മകൻ അമിത്തിന്റെ പിറന്നാൾ കേക്ക് ക്കും മുറിച്ചു.