ഗൂഗിൾ മാപ്‌സ് ചതിച്ചാശാനേ.! പൊതുസ്ഥലത്ത് കാര്യം സാധിച്ച യുവാവ് ക്യാമെറയിൽ കുരുങ്ങി..

ശാസ്ത്രീയ സാങ്കേതിക രംഗത്തെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തമാണ് ഗൂഗിൾ മാപ്‌സ്. ഒരു യാത്ര പോവുമ്പോൾ ഇടയ്ക്കിടെ നിർത്തി നാട്ടുകാരോട് വഴി ചോദിക്കുക എന്ന സമ്പ്രദായം തന്നെ ഗൂഗിൾ മാപ്‌സ് ഇല്ലാതെയാക്കി. പോകേണ്ട സ്ഥലം മാപ്‌സിൽ ക്രമീരിച്ചാൽ പിന്നെ നിർദേശങ്ങൾക്കനുസരിച്ച് യാത്ര ചെയ്യുക എന്നത് മാത്രം. ഗൂഗിൾ മാപ്സിലെ സ്ട്രീറ്റ് വ്യൂ മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തമാണ്. ഓരോ നഗരങ്ങളിലെയും ഓരോ തെരുവും മുക്കും മൂലയും ഗൂഗിൾ സ്ട്രീറ്റ് വ്യൂവിലൂടെ കാണാം. ഇന്ത്യയിൽ അനുമതി ഇല്ല എങ്കിലും പല വിദേശ രാജ്യങ്ങളിലും ഗൂഗിൾ സ്ട്രീറ്റ് വ്യൂ പ്രശസ്തമാണ്.

ഏറെ സഹായകരമാണെങ്കിലും ഗൂഗിൾ സ്ട്രീറ്റ് വ്യൂ മൂലം നാണം കെടുന്ന ആൾക്കാരും കുറച്ചല്ല. ഇത്തരത്തിൽ ഒരാൾ അടുത്തിടെ വൈറൽ ആയി. നെതർലാൻഡ്‌സിലെ റൂസെൻഡാൽ എന്ന പ്രദേശത്തുള്ള യുവാവിനെ പോലെ തോന്നിക്കുന്ന വ്യകതി ചെയ്തത് മലാശങ്ക വന്നപ്പോൾ പൊതുഇടം എന്നെന്നും നോക്കാതെ പാന്റ് അഴിച്ചു കക്ഷി കാര്യം സാധിച്ചു. അതെ സമയം അവിടെ ഗൂഗിൾ മാപ്‌സ് സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്ന വ്യക്തി ഇത് റെക്കോർഡ് ചെയ്യുകയും റെഡ്‌ഡിറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം വൈറൽ ആയി.

bb

“ആരോ ഒരാൾ പുല്ലിൽ കാര്യം സാധിക്കുന്നത് ഞാൻ കണ്ടെത്തി” എന്ന കുറിപ്പുമായി സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കുന്ന ഫോട്ടോകൾ ഏറെ പ്രതികരണം നേടുന്നുണ്ട്. ” ആശങ്ക വന്നാൽ പിന്നെ എന്ത് പൊതു സ്ഥലം? കാര്യം സാധിക്കുക തന്നെ”, ഒരു റെഡിറ്റ് ഉപഭോക്താവ് പോസ്റ്റ് ചെയ്തു.

ഇതാദ്യമായല്ല ഗൂഗിൾ സ്ട്രീറ്റ് വ്യൂ ‘ചതിക്കുന്നത്’. കുറച്ചു മാസങ്ങൾക്ക് മുൻപ് പെറുവിൽ ഒരാൾ ഗൂഗിൾ മാപ്‌സിൽ തന്റെ ഭാര്യ മറ്റൊരാളുമായി അടുത്തിടപഴകുന്നത് കണ്ടെത്തിയിരുന്നു. കറുപ്പും വെളുപ്പും വസ്ത്രത്തിൽ വഴിവക്കിലെ ബെഞ്ചിൽ ഇരിക്കുന്ന ഒരു സ്ത്രീയുടെ മടിയിൽ ഒരു പുരുഷൻ കിടക്കുന്നത് കണ്ടു. സൂം ചെയ്തു നോക്കിയപ്പോൾ തന്റെ ഭാര്യ. ഇതേതുടർന്ന് വിവാഹേതര ബന്ധമുണ്ടെന്ന് യുവതി സമ്മതിക്കുകയും ഇത് ദമ്പതികളുടെ വിവാഹമോചനത്തിലേക്ക് എത്തിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here