പുത്തൻ സംസ്കാരം എന്ന് കമന്റുകൾ.! കല്യാണ വേഷത്തിലുള്ള രശ്മി നായരുടെ ഫോട്ടോസ് വൈറൽ..

ഫോട്ടോഷൂട്ടുകൾ ഇന്ന് സർവസാധാരണമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും സമൂഹമാധ്യമങ്ങൾ സജീവമായതോടെ ഫോട്ടോഷൂട്ട് നടത്താനും അത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനും ഏവർക്കും ഇഷ്ടമാണ്. തുടരെയുള്ള ഫോട്ടോഷൂട്ടുകൾ വിരസത ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുവരാൻ ആളുകൾ ശ്രമിച്ചത്. ഇന്ന് വിവാഹം, സേവ് ദ ഡേറ്റ്, മെറ്റേണിറ്റി, ബേബിഷവർ, ബർത്ത് ഡേ തുടങ്ങി നിരവധി ഫോട്ടോഷൂട്ടുകൾ ആണ് സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

ഓരോന്നിനും വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുവന്നു ആളുകളെ വിസ്മയിപ്പിക്കുകയാണ് ഫോട്ടോഗ്രാഫർമാറും. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. വവ്വാലിനെ പോലെ മരത്തിൽ തൂങ്ങി നിന്ന് ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറുടെ ചിത്രങ്ങൾ ഇതിനുമുമ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ പല ഫോട്ടോഷൂട്ടുകളും സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നന്ദു ഉണ്ണികൃഷ്ണൻ പകർത്തിയെടുത്ത രശ്മി നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ വിവാഹ വേഷത്തിലെത്തിയ ഫോട്ടോഷൂട്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ഏവരെയും അമ്പരപ്പിക്കുന്ന ഒരു ഫോട്ടോഷൂട്ട് തന്നെയാണ് രശ്മി നായർ കാഴ്ചവെക്കുന്നത്. സാരിയിൽ ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂവ് ചൂടിയും സുന്ദരിയായി എത്തുന്ന കല്യാണ പെണ്ണിനെ കണ്ടിട്ടുള്ള മലയാളികൾക്ക് മുന്നിൽ കല്യാണത്തിന്റെ ബ്ലൗസും ജീൻസും ഷോർട്സും അണിഞ്ഞു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് രശ്മി നായർ. അതീവ ഗ്ലാമറസായിട്ടാണ് രശ്മി നായർ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്.

ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും രശ്മി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വിവാഹ പെണ്ണ് താലവും പിടിച്ചു നിൽക്കുന്നതിനു പകരം ഒരു കൈയിൽ ബിയർ കുപ്പിയും മറ്റേ കയ്യിൽ സിഗരറ്റ് കുറ്റിയും ആയിട്ടാണ് വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിൽ എത്തിയിരിക്കുന്നത്. പതിവുപോലെ രെശ്മിയുടെ ഫോട്ടോസുകൾ പിന്തുണച്ച് ഒരുപാട് പേര് രംഗത്തെത്തിയിട്ടുണ്ട് എങ്കിലും കേരള സംസ്കാരത്തിന് യോജിച്ച വിധത്തിലുള്ള ചിത്രങ്ങൾ അല്ല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

Image.1

2

Image.2

3

Image.3

1

Image.4

4

Image.5

5

Image.6

8

Image.7

7

Image.8

6

Image.9

9

Image.10

10

LEAVE A REPLY

Please enter your comment!
Please enter your name here