‘പൊന്‍വീണേ എന്നുള്ളില്‍; പൃഥ്വിരാജിന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റ്..വീഡിയോ

നടനായും സംവിധായകനായും ചലച്ചിത്ര ലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് പൃഥ്വിരാജിന്റെ ഒരു പാട്ടു വിഡിയോ.ലൈവ് ഓര്‍ക്കസ്ട്രയ്‌ക്കൊപ്പമാണ് താരം പാടിയതും.

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു ഒത്തുകൂടലിനിടെയാണ് പാട്ടുപാടി പൃഥ്വിരാജ് കൈയടി നേടിയത്. പൊന്‍വീണേ എന്നുള്ളില്‍ മൗനം വാങ്ങൂ… എന്ന ഗാനം മനോഹരമായിത്തന്നെ താരം പാടി.

1986-ല്‍ പ്രേക്ഷകരിലേക്കെത്തിയ താളവട്ടം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. രഘു കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. പൂവ്വച്ചല്‍ ഖാദറിന്റേതാണ് വരികള്‍. എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here