ട്യൂമർ വീണ്ടും വളരുന്നു, അവൾ കൂടെയില്ല; വീണ്ടും വയ്യാതെയായി.. ശരണ്യയുടെ അമ്മ…

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ശരണ്യ. കണ്ണൂർ പഴയങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്‍റെ ഏക ആശ്രയും ശരണ്യയായിരുന്നു. ചലച്ചിത്ര മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നതിനിടയിലാണ് രോഗം പിടികൂടുന്നത്.

2012 ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകിക്കുകയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു നടി ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്‍റെ പാതയിലാണ്. എട്ട് ശസ്ത്രക്രിയകളും കാൻസർ ചികിത്സ ഏൽപ്പിച്ച വേദനകളേയുമെല്ലാം മനശക്തികൊണ്ട് അതിജീവിച്ച അനുഭവമാണ് ശരണ്യ ഇപ്പോള്‍ പങ്കുവെക്കുന്നത്.

എട്ട് വര്‍ഷത്തിനിടയില്‍ എട്ട് ശസ്ത്രക്രിയയും മരുന്നു ഫിസിയോ തെറാപ്പിയുമായുള്ള ദീര്‍ഘകാലത്ത ആശുപത്രി വാസത്തിനും ശേഷമാണ് ശരണ്യ സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നത്.ഈ അടുത്ത കാലത്താണ് താരത്തിന്റെ വീടിന്റെ പാല്കാച്ച് ചടങ്ങ് നടന്നത്. അതിന് ഒരുപാട് നല്ല മനുഷ്യരുടെ സഹായം ഉണ്ടായിരുന്നു. താരത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്. അതിലൂടെയാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. സിറ്റി ലൈറ്റ്സ് ശരണ്യസ്‌ വ്ലോഗ് എന്നാണ് ചാനലിന്റെ പേര്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ശരണ്യയുടെ അമ്മയുടെ വീഡിയോ ആണ്.

വീഡിയോയിലൂടെ അമ്മ പറയുന്നത് ശരണ്യയെ തേടി വീണ്ടും അസുഖമെത്തി എന്ന ദുഃഖകരമായ വാർത്തയാണ്. വീഡിയോയിലൂടെ അവർ പറയുന്നത് ഇങ്ങനെ‘വിഡിയോയിൽ ശരണ്യയില്ല… അവൾ കൂടെയില്ല, പക്ഷേ അവളുടെ പ്രിയപ്പെട്ട കുട്ടൂസൻ എന്റെ കൂടെയുണ്ട്. അവൾക്ക് വീണ്ടും വയ്യാണ്ടായി,കിടക്കുവാണ്. ആരോഗ്യത്തിന് നല്ല പ്രശ്നമുണ്ട്.അവൾ ഒരേ കിടപ്പായിരുന്നു. അന്ന് ഡിസ്ചാർജായി വന്നപ്പോൾ വലിയ ഹാപ്പിയായിരുന്നു. അസുഖം ഇനി വരില്ല, പൂർണമായി വിട്ടുപോയി എന്ന സന്തോഷമായിരുന്നു അവൾക്ക്. പക്ഷേ വീണ്ടും വന്നപ്പോൾ വല്ലാത്ത അവസ്ഥയായി. രണ്ട് മാസം മുമ്പ് നടത്തിയ സ്കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എല്ലാവരും അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here