ദാ കേട്ടുനോക്കൂ നല്ല ഒന്നാന്തരം കഴുതരാഗം..കളിയാക്കാന്‍ ഇനി കഴുതരാഗം എന്ന് പറയേണ്ട; വൈറല്‍ വിഡിയോ

ചിലര്‍ പാടുമ്പോള്‍ തമാശയ്ക്ക് ‘അയ്യേ കേള്‍ക്കാന്‍ കഴുതരാഗം പോലെ ഉണ്ടല്ലോ’ എന്ന് പലപ്പോഴും നമ്മളില്‍ പലരും പറയാറുണ്ട്. കഴുതയ്ക്ക് താളബോധം ലവലേശം ഇല്ലെന്നാണ് പൊതുവേയുള്ള സംസാരം.

എന്നാല്‍ ഇത്തരം ധാരണകളെയാല്ലാം മാറ്റിമറിയ്ക്കുന്ന ഒരു രസികന്‍ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സാക്ഷാല്‍ കഴുതരാഗത്തിന്റെ വിഡിയോ.

സമീപത്തു നിന്നും ഒരു യുവതി വയലിന്‍ വായിക്കുമ്പോള്‍ അതിന്റെ താളത്തിന് അനുസരിച്ച് ശബ്ദമുണ്ടാക്കുകയാണ് കഴുത. നിരവധിപ്പേരാണ് ഈ രസികന്‍ കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here