എന്റെ കരുത്ത്; എന്റെ മകൾ മില്ല.! ദത്തുപുത്രിയെ കുറിച്ച് ഷക്കീല

ഒരു കാലത്ത് തെന്നിന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ഷക്കീല. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച ഷക്കീലയുടെ സ്വകാര്യജീവിതത്തിലെ വിശേഷം ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

shakeela daguhter 1

ഫാഷന്‍ ഡിസൈനറും ട്രാന്‍സ്‌ജെന്‍ഡർ കൂടിയായ മില്ലയാണ് ഷക്കീലയുടെ മകൾ. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല ടിവി ഷോയിൽ പങ്കെടുക്കക്കവേ പറഞ്ഞിരുന്നു. നിലവിൽ സിനിമാ തിരക്കുകളിൽ നിന്നും വിട്ടുനിൽക്കുന്ന ഷക്കീല മകൾക്കൊപ്പം ചെന്നൈയിൽ ആണുള്ളത്.

shakeela daguhter 2

ഇടയ്ക്ക് ഷക്കീലയുടെ ജീവിത കഥയും ശേഷം അവരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളും ഉൾപ്പെടുത്തി സിനിമയും എത്തിയിരുന്നു. ഷക്കീല എന്ന് പേരിട്ട ചിത്രത്തിൽ ബോളിവുഡിലെ ശ്രദ്ധേയയായ നടി റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയായെത്തിയത്.ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള, സമ്മി നന്‍വാനി, സഹില്‍ നന്‍വാനി തുടങ്ങി നിരവധി താരങ്ങൾ ആണ് എത്തിയത്.

shakeela daguhter 3

LEAVE A REPLY

Please enter your comment!
Please enter your name here