ഞങ്ങൾ ഒരുമിച്ചുള്ള ആദ്യ ചിത്രം; കുഞ്ഞിന്റെ ഫോട്ടോ പങ്കുവെച്ച് പേർളി !!

0
94

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് പേളി മാണി. ബിഗ്ബോസ് മലയാളം സീസൺ 2ലെ മത്സരാർത്ഥികളിൽ ഒരാളായി എത്തിയതോടെ പേളിയ്ക്ക് ആരാധകരേറി. അതിനു പിന്നാലെയാണ് പേളി മാണി ബോളിവുഡിലേക്ക് അരങ്ങേറിയത്. ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ്..

perly manney 1
reshmi

ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ഇരുവരും. പേർളിക്ക്ക് യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ കൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ പ്രസവകാലത്തെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയത്. കുഞ്ഞ് ഇപ്പോൾ വരും എന്ന കാത്തിരിപ്പിലായിരുന്നു സോഷ്യൽ മീഡിയ. എന്നാൽ ഇപ്പോൾ എല്ലാവരും കാത്തിരുന്ന വാർത്ത എത്തിയിരിക്കുകയാണ്. പെർളിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പേർളി. ‘ഞങ്ങൾ രണ്ട് പേരും സുഖമായി ഇരിക്കുന്നു. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം.’-ഫോട്ടോ പങ്കുവെച്ച് പേർളി കുറിച്ചു.

per

കുഞ്ഞ്ജനിച്ച വിവരം ശ്രീനിഷ് തന്നെയാണ് എല്ലാവരെയും അറിയിച്ചത്. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,വളരെ സന്തോഷകരമായ ഒരു കാര്യം അറിയിക്കുന്നു, ദൈവം അയച്ച സമ്മാനം, ഒരു പെൺ കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. എന്‍റെ ബിഗ് ബേബിയും സ്മോൾ ബേബിയും അടിപൊളി ആയിരിക്കുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയും ആശിർവദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു’-പോസ്റ്റ്‌ ഇതിനോടകം തന്നെ വൈറൽ ആയിരുന്നു. നിരവധി പേരാണ് ആശംസകൾ ആയി എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here