ആരാധകന്റെ ചെകിടത്ത് അടിച്ച് നന്ദമൂരി ബാലകൃഷ്ണ ; വീഡിയോ

ഹിന്ദുപുര്‍ നിയോജക മണ്ഡലത്തിൽ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടൻ ബാലകൃഷ്ണ. ഇതിനിടെ അണികളിൽ ഒരാൾ ബാലകൃഷ്ണയുടെ വീഡിയോ എടുക്കാൻ ശ്രമിച്ചു. ഇത് താരത്തെ പ്രകോപിപ്പിക്കുകയും തെലുങ്കുദേശം പാർട്ടി പ്രവർത്തകനെ ബാലകൃഷ്ണ തല്ലുകയും ആയിരുന്നു.

സംഭവം ചർച്ചയായതോടെ തല്ലുകൊണ്ട് പ്രവർത്തകൻ വിശദീകരണവുമായി രംഗത്തെത്തി. താൻ അദ്ദേഹത്തിന്‍റെ ആരാധകനാണ്, അദ്ദേഹം രാവിലെ മുതൽ വൈകുന്നേരം വരെ തിരഞ്ഞെടുപ്പ് പരിപാടികൾ തുടർച്ചയായി പങ്കെടുത്ത് തളർന്നിരുന്നു, ആരുമായും ഷേക് ഹാന്‍ഡ് പോലും ചെയ്യാത്ത അദ്ദേഹം തന്നെ അടിച്ചത് ഭാഗ്യമായി കരുതുന്നു.

വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ സ്വന്തം പാർട്ടി പ്രവർത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം തന്നെ തള്ളി മാറ്റിയ തങ്ങൾ ആരാധകർക്ക് അത്തരം കാര്യങ്ങൾ ഒന്നും പ്രശ്നമല്ല അദ്ദേഹമെന്നെ തോട്ടത്തിൽ അഭിമാനം തോന്നുന്നു എന്നാണ് പ്രവർത്തകൻ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here