നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്; രജിനി ചാണ്ടി : വിഡിയോ

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘ഒരു മുത്തശ്ശി ഗദ’ സിനിമയിലെ ചുറു ചുറുക്കുള്ള മുത്തശ്ശിയായാണ് രാജിനി ചാണ്ടി ആദ്യമായി പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. എന്നാൽ തലനരയ്ക്കുന്നതല്ലെന്റെ വാർധക്യം എന്ന വരികളെ അക്ഷരാർഥത്തിൽ ഉൾക്കൊണ്ട സ്ത്രീയാണ് രാജിനി ചാണ്ടി. സിനിമ കഴിഞ്ഞ ശേഷം ബിഗ് ബോസിൽ കൂടിയും രാജിനി തന്റെ കഴിവ് തെളിയിച്ചു. മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു രാജിനി. മത്സരത്തിൽനിന്ന് ഇടയ്ക്ക് പുറത്തായെങ്കിലും ‘ഗാന്ധിനഗറിൽ ഉണ്ണിയാർച്ച’, ‘ദ ഗ്യാംബ്ലർ’ എന്നീ ചിത്രങ്ങളിലൂടെ രാജിനി വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രാജിനിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായത്. ആതിര ജോയ് പകർത്തിയ ചിത്രങ്ങളിൽ സ്റ്റൈലിഷായാണ് രാജിനി എത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സദാചാര ഉപദേശവുമായി ചിലർ രംഗത്തെത്തി. ഈ പ്രായത്തിൽ ഇങ്ങനെയെല്ലാം നടക്കണോ, അടങ്ങി ഒതുങ്ങി ഇരുന്നുകൂടെ എന്നുമൊക്കെയായിരുന്നു കമന്റുകൾ.

ഇപ്പോഴിതാ,വിമർശനങ്ങക്ക് മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ചെറുപ്പക്കാലത്ത് ഭർത്താവിനൊപ്പം ലോകം ചുറ്റിയ താൻ സ്വിം സ്യൂട്ടടക്കം ഒട്ടനവധി വേഷങ്ങൾ ധരിച്ചിട്ടുണ്ടെന്നും സിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന ചിത്രങ്ങളും താരം ഇപ്പോൾ പങ്കു വെച്ചിരിക്കുകയാണ്. നുമ്മ ഈ സീനൊക്കെ പണ്ടേ വിട്ടതാണ്..’ സൈബർ ഇടത്തിലെ ഒരുവിഭാഗത്തോടെ രാജിനി ചാണ്ടി പറയുന്നത് ഇങ്ങനെയാണ്.അറുപത് വയസ്സു കഴിഞ്ഞപ്പോൾ മോഡലിങ് രംഗത്തേയ്ക്ക് ഇറങ്ങിയ ആളല്ല രാജിനി ചാണ്ടി, താരത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ‘നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞ് ഈ സീൻ വിട്ടതാണ്’….വെറുതെ പറയുന്നതല്ല തെളിവുമുണ്ട്. അൻപത് വർഷം മുമ്പ് സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത്.

‘ 60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങൾ പലരും എന്നെ കാണുന്നത്. എന്നാൽ 1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു.’–രാജിനി പറയുന്നു.

jdfg

‘ഫോർമൽ മീറ്റിങ്ങിനു പോകുമ്പോൾ സാരി ധരിക്കും. എന്നാൽ കാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോൾ ജീൻസ് ടോപ്, മറ്റു മോഡേൺ വസ്ത്രങ്ങൾ എന്നിവ ധരിച്ചിരുന്നു. അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ ടാജിലും ഒബ്‌റോയ് ഹോട്ടലിലും ഒക്കെ കോക്ക്ടെയ്ൽ ഡിന്നറും മറ്റും ഉണ്ടായിരുന്നു. എന്റെ ചെറുപ്പകാലം ഇങ്ങനെയൊക്കെയായിരുന്നു. ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.

6utrjf yh

ഇപ്പോഴും ഞാൻ ജീൻസ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട്’.‘ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല, ഇപ്പോൾ പറയാൻ അവസരം വന്നതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ. ഈ നെഗറ്റിവ് കമന്റ് ഇടുന്നവർക്ക് ഞാൻ എങ്ങനെ ജീവിക്കണം എന്ന് പറയാൻ അധികാരമില്ല. നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്. കുടുംബ ജീവിതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും ഞാൻ സന്തോഷവതിയാണ്’.–രാജിനി ചാണ്ടി പറയുന്നു.

എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു സ്വന്തം ജീവിതം നശിപ്പിക്കുന്നതെന്നു രാജിനി ചാണ്ടി ചോദിക്കുന്നു. എന്തെങ്കിലും അറിയാനുള്ളവർക്ക് ഒളിച്ചിരിക്കാതെ തന്നെ വിളിക്കാം. ചോദിക്കാം, അല്ലെങ്കിൽ നേരിട്ട് വന്നു കണ്ടു സംസാരിക്കാം. ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനാണ് തീരുമാനമെന്നും രാജിനി ചാണ്ടി കൂട്ടിച്ചേർത്തു.

rtj

LEAVE A REPLY

Please enter your comment!
Please enter your name here