സർക്കാർ സ്കൂളിലെ ചോറും കറികളും രുചിക്കാനെത്തിയ വിദേശ വ്ലോഗർ; വീഡിയോ

സർക്കാർ സ്കൂളുകളിലെ കഞ്ഞി കുടിച്ചവർക്ക് അറിയാം അതിന്റെ രുചിയും ഓർമകളും. വിദേശത്ത് നിന്ന് കേരളത്തിലെ സർക്കാർ‌ സ്കൂളിലെ ഉച്ചഭക്ഷണം കഴിക്കാൻ എത്തുകയാണ് ഡെയിൽ ഫിലിപ്പ്.ഇദ്ദേഹം വിദേശ ഫുഡ് ട്രാവൽ വ്ലോഗർ ആണ്. തിരുവനന്തപുരത്തെ നയ്യാർ ഡാം സർക്കാർ ഹൈസ്കൂളിലേക്കാണ് ഇദ്ദേഹം എത്തുന്നത്.

അവിടെ വെച്ചാണ് കുട്ടികൾക്കൊപ്പം ഫോട്ടോസ് എടുക്കുന്നത്തും ചോറും കറികളും കഴിക്കുന്നത്.’Volpe Where Are You’ എന്നാണ് കാർലോസിന്റെ യൂ‍‍‍ട്യൂബ് ചാനലിന്റെ പേര്. സ്കൂളിലെ കുട്ടികളുമായുള്ള കാർലോസിന്റെ രസകരമായ ചാറ്റും വിഡിയോയിൽ കാണാം. വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് മെസി, റൊണാൾഡോ എന്നൊക്കെയാണ് കുട്ടികളുടെ ഉത്തരം.അവർക്കൊപ്പം നിന്ന് ഫോട്ടോസ് എടുക്കുകയും ചെയ്തു.

കാർലോസ് എവിടെനിന്നു വരുന്നു, എന്തു ചെയ്യുന്നു തുടങ്ങി ചോദ്യങ്ങൾ ഇംഗ്ലീഷിൽ ചോദിക്കാനും കുട്ടികൾ മറന്നില്ല.എന്നിട്ട് അധ്യാപകരിൽ നിന്ന് ഭക്ഷണം വാങ്ങുകയും കഴിക്കുകയും ചെയ്തു. ഡെയ്യ്‌ലിന് ഭക്ഷണം ഒരുപാട് ഇഷ്ടമെന്നും വീഡിയോയിലൂടെ പറയുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്ത് കാർലോസ് ആണ് ഇപ്പോൾ ഈ വീഡിയോ പുറത്ത് വീട്ടിരിക്കുന്നത്. എന്നാൽ എന്നാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല. ജനുവരി 9 ന് ഡെയ്‍ല്‍ ഫിലിപ്പ് പങ്കുവെച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

LEAVE A REPLY

Please enter your comment!
Please enter your name here