സാരിയുടുത്ത് കുട്ടിക്കരണം മറിയുകയോ? പുട്ടുപോലെ ചെയ്യും പരുൾ അറോറ.! വൈറൽ വീഡിയോ

ചുരിദാർ, ജീൻസ്‌, കുർത്ത, ലെഗ്ഗിങ്‌സ് തുടങ്ങിയ വസ്ത്രങ്ങളുടെ വരവോടെ പുതിയ തലമുറ അല്പം പാർശ്വവത്കരിച്ച ഒന്നാണ് സാരി. ആഘോഷങ്ങൾ പോലുള്ള സ്പെഷ്യൽ ആയ ചില സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ള ഒരു വേഷം മാത്രമായി പലർക്കും സാരി. സാരി ചുറ്റൽ എളുപ്പമുള്ള കാര്യമല്ല എന്നുള്ളതും കഴുകി സൂക്ഷിക്കാനൊക്കെ ഏറെ സമയം വേണം എന്നുള്ളതുമാണ് സാരിയിൽ നിന്നും പലരെയും അകറ്റുന്നത്. എന്നാൽ ഹരിയാന സ്വദേശിയയായ ജിംനാസ്റ്റd പരുൾ അറോറയ്ക്ക് സാരിയാണ് എല്ലാം.

സാരിയുടുത്ത് പരുൾ അറോറ ചെയ്യാത്തതായി ഒന്നും തന്നെയില്ല. ‘പിന്നെ, സാരി ഉടുത്ത് കുട്ടിക്കരണം മറിയാൻ പറ്റുവോ?’ എന്നാണോ നിങ്ങളുടെ മനസ്സിൽ ഇപ്പോഴും ഉയരുന്ന ചോദ്യം. ആ സീൻ ഒക്കെ പണ്ടേ വിട്ടതാ പരുൾ. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് നീല സാരിയുടുത്ത് പരുൾ അറോറ കുട്ടികരണം മറിയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. എന്നും കരുതി അവിടെ അവസാനിപ്പിച്ചില്ല ധരിച്ചാലും ഏറെ ശ്രദ്ധ വേണം എന്ന് പലരും പരാതി പറയാറുള്ള സാരിയുടുത്തുകൊണ്ടുള്ള പരുളിന്റെ പ്രകടനങ്ങൾ.

ഇത്തവണ കുട്ടിക്കരണം ചെയ്യുന്ന രീതി അല്പം കൂടെ ബുദ്ധിമുട്ടേറിയ വിധത്തിലാണ്. ഓടിവന്ന് രണ്ട് തവണ കൈകൾ കുത്തി കുട്ടികരണം മറിഞ്ഞ ശേഷം ഒരു തവണ കൈകൾ കുത്താതെയും കുട്ടിക്കരണം മറിഞ്ഞു. ലാവണ്ടർ നിറമുള്ള സാരി ധരിച്ച് കൂളായി കുട്ടികരണം മറിഞ്ഞ പരുൾ ഒട്ടു ആയാസ്സമില്ലാതെ ലാൻഡ് ചെയ്യുന്നതും അതിന് ശേഷം ‘ഇതൊക്കെ എന്ത്’ എന്ന ഭാവത്തിൽ സ്റ്റൈലിൽ നടന്നു പോകുന്നതും വിഡിയോയിൽ കാണാം. 13 സെക്കന്റ് മാത്രം ദൈർഖ്യമുള്ള പരുൾ അറോറയുടെ പുത്തൻ വീഡിയോ അപർണ ജെയിൻ എന്ന് പേരുള്ള ട്വിറ്റെർ ഉപഭോക്താവ് പോസ്റ്റ് ചെയ്തതോടെയാണ് വൈറൽ ആയത്.

LEAVE A REPLY

Please enter your comment!
Please enter your name here