അഭിനയ ജീവിതത്തിന്റെ ആരംഭത്തില്‍ തനിക്ക് നേരിടേണ്ടിവന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞരിക്കുയാണ് നടി മല്‍ഹാര്‍ റാത്തോഡ്. 65-കാരമായ ബോളിവുഡ് നിര്‍മ്മാതാവ് കൗമാരക്കാരിയായിരുന്ന തന്നോട് ടോപ്പ് ഊരാന്‍ പറഞ്ഞ സംഭവമാണ് നടി പങ്കുവെച്ചത്. തൻ ഇതുകേട്ട് എന്തു ചെയ്യണം എന്ന് അറിയാതെ ആദ്യം ഭയന്നുവെന്നും പിന്നെ അവിടെനിന്നും ഇറങ്ങിപ്പോന്നെന്നുമാണ് താരം പറഞ്ഞത്.
ബോളിവുഡില്‍ മികച്ച അവസരം തേടിവരുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിംഗ് കൗച്ച് എന്ന് മല്‍ഹാര്‍ പറയുന്നു. സിനിമാ മേഖലയില്‍ വലിയ ബന്ധങ്ങളൊന്നുമില്ലാത്തവര്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. സെലിബ്രിറ്റികളുടെ മക്കള്‍ക്ക് ഇത് പ്രശ്നമാവില്ലെന്നും അവര്‍ വളര്‍ന്നു വരുന്നത് തന്നെ താരമായിട്ടാണ്. മീ ടൂ ഇവിടെയുണ്ടായതില്‍ എനിക്ക് സന്തോഷമാണ്. മുമ്പ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ആരും തുറന്നു പറഞ്ഞിരുന്നില്ല.’ മല്‍ഹാര്‍ പറഞ്ഞു.