പൊന്നമ്പിളി താരം രാഹുല്‍ രവി വിവാഹിതനായി; വീഡിയോ കാണാം..

മഴവില്‍ മനോരയിലെ ഫൊന്നമ്പിളി എന്ന സീരിയലിലൂടെ ശ്രദ്ധേയനായ നടന്‍ രാഹുല്‍ രവി വിവാഹിതനായി. പെരുമ്പാവൂര്‍ സ്വദേശികളായ സുനില്‍ കുമാര്‍, ദീപ സുനില്‍ ദമ്പതികളുടെ മകളായ ലക്ഷ്യി എസ്‌ നായരാണ്‌ രാഹുലിന്റെ വധു. പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ പങ്കെടുത്തത്‌.

rahul ravi marriage1

പെരിങ്ങോട്ടുകര സ്വദേശികളായ രവീന്ദ്ര്േയും ക്ഷമ രവീന്ദ്രന്റേയും മകനായ രാഹുല്‍ മലയാളത്തിലേക്ക്‌ കാല്‍വയ്ക്കുന്നത്‌ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ്‌. പിന്നീട്‌ തമിഴ്‌ സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ്‌ രംഗത്തുനിന്ന്‌ അദിയരംഗത്തേക്ക്‌ എത്തിയ താരം അവതാരകനായും തിളങ്ങി.

rahul ravi marriage 2

ലക്ഷ്മി എസ്‌.നായര്‍ക്കൊപ്പമുള്ള. പ്രീവെഡ്ഡിങ്‌ ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പ്‌ പങ്കുവച്ചാണ്‌ രാഹുല്‍ വിവാഹക്കാര്യം ആരാധകരെ ആദ്യം അറിയിച്ചിരുന്നത്‌. വിവാഹദിവസത്തിനായി കാത്തിരിക്കുകയാണെന്ന്‌ താരം കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പ്‌ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. അവളെ ആദ്യമായി കണ്ടുമുട്ടിയ ആദ്യ ദിവസം മറ്റൊരു സാധാരണ ദിവസം മാത്രമായിരുന്നു. എന്നാല്‍ പിന്നീട്‌ അത്‌ മികച്ചതായി.

rahul ravi marriage 3

ഓരോ ദിവസം പിന്നിടുമ്പോഴും അത്‌ കൂടുതല്‍ മികച്ചും പ്രത്യകതയുള്ളതുമായി മാറി. അവളുടെ ചിരിയും സംസാരവും എന്റെ ദിവസങ്ങള്‍ മാത്രമല്ല പിന്നീടങ്ങോട്ടുള്ള ജീവിതം തന്നെ മികച്ചതാക്കി. അവള്‍ വെറുമൊരു പെണ്‍കുട്ടിയല്ല എന്റെ ജീവിതം തന്നെയാണെന്ന്‌ അങ്ങനെ ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ജീവിതം തിളക്കമുള്ളതാക്കിയതിനും എന്റേതായതിനും നന്ദി ലക്ഷ്മി. ഞാന്‍ നിന്നെ ഒരുപാട്‌ സ്‌നേഹിക്കുന്നു. നമ്മുടെ വിവാഹദിവസത്തിനായി കാത്തിരിക്കുന്നു.” രാഹുല്‍ കുറിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here