ബോളിവുഡ് നടൻ അക്ഷയ്കുമാർ ഭാര്യക്ക് ഉള്ളികൊണ്ടുള്ള കമ്മൽ സമ്മാനമായി നൽകി; വൈറൽ

കഴിഞ്ഞ ചില ദിവസങ്ങളിൽ വലിയ തോതിൽ നമ്മുടെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഉള്ളിയുടെ വില. ഉള്ളി വില കുത്തനെ ഉയരുന്ന ഘട്ടത്തിൽ പാർലമെന്റിൽ വരെ അതിനെകുറിച്ച് ചർച്ച ചെയ്യപ്പെടുകയുണ്ടായി. സോഷ്യൽ ലോകത്തു നിരവധി ട്രോളുകളും വിഡിയോകളുമാണ് ഇതിനെ പരാമർശിച്ചത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാര്യക്ക് ഉള്ളി കൊണ്ടുള്ള കമ്മൽ സമ്മാനമായി നൽകി ബോളിവുഡ് താരം അക്ഷയ്കുമാറിന്റേതാണ്. എല്ലാവരെയും ഉള്ളിവില ഒരു പോലെ ബാധിക്കുന്നുയെന്നു ഈ പോസ്റ്റിൽ നിന്നും വ്യക്തമാണ്.

അക്ഷയ്കുമാർ സവാള കൊണ്ടുള്ള കമ്മല്‍ സെറ്റാണ് ഭാര്യക്കു സമ്മാനിച്ചത്. ട്വിങ്കിൾ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നതിങ്ങനെ; “എന്റെ പങ്കാളി കപില്‍ ശര്‍മ ഷോയില്‍ പെര്‍ഫോം ചെയ്ത് മടങ്ങിയെത്തി പറഞ്ഞു, അവരിത് കരീനയെ കാണിച്ചു, പക്ഷേ അത് കരീനയെ ഇംപ്രസ് ചെയ്യുമെന്ന് എനിക്കു തോന്നിയില്ല, പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു, അതിനാല്‍ ഞാനിതു നിനക്കായി കൊണ്ടുവന്നു. ചിലപ്പോള്‍ വളരെ ചെറിയ, നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുക.” പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here