ഇത്തരം മനുഷ്യരോടാണ് നമ്മൾ പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്; മഞ്ജു

സിസ്റ്റർ അഭയ കൊലപാതകക്കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ നടി മഞ്ജു സുനിച്ചൻ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ് ഇപ്പോൾ. കേസിൽ കുറ്റവാളികളായി കെണ്ടെത്തിയ ഫാ. തോമസ് എം കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചതിന് പിന്നാലെയാണ് മഞ്ജു സുനിച്ചൻ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുമ്പോൾ ധ്യാനയോഗത്തിനു ശേഷം നോട്ട് പൈസ നേർച്ച ഇടാൻ പറഞ്ഞ ഒരു അച്ഛനെ കണ്ടിട്ടുണ്ടെന്ന് മഞ്ജു സുനിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. അന്നേ താൻ ഞെട്ടിയിരുന്നെന്നും ഇന്ന് അതിലൊന്നും ഒരു കാര്യവുമില്ലെന്ന് മനസിലായെന്നും മഞ്ജു കുറിച്ചിരിക്കുന്നു.

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ലെന്ന് കുറിച്ച നടി അതൊരു സന്യാസം ആണെന്ന് ഓർമ്മപ്പെടുത്തുന്നു. അത് മനസിലാക്കാത്തിടത്തോളം അവർ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണെന്നാണ് നടി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ഇങ്ങനെ;

ധ്യാനയോഗത്തിനു ശേഷം നിങ്ങൾ ഒച്ചയുണ്ടാക്കാത്ത പൈസ നേർച്ചയിടാൻ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാൻ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തിൽ പോലും ഞാൻ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയിൽ നേർച്ചയിടാൻ ചുരുട്ടി വെച്ചിരുന്നത് വീട്ടിൽ നിന്ന് തന്നുവിട്ട 50പൈസയാണ്. ഇന്നിപ്പോൾ ആ ഞെട്ടലിൽ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിക്കുന്നു.

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്. അത് മനസിലാക്കാത്തിടത്തോളം അവർ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്. തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാൾ താഴെ നിൽക്കുന്ന മനുഷ്യർ.

ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്. എന്തൊരു വിരോധാഭാസം അല്ലെ..
രാജു ചേട്ടൻ മുത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here