​യോഗതീരുമാനം ചോദിച്ച മാധ്യമപ്രവർത്തകരോട് കയർത്ത് മോഹൻലാൽ.! വീഡിയോ വൈറൽ.!​

0
117

കഴിഞ്ഞ ദിവസമാണ് താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം കൊച്ചിയിൽ നടന്നത്. ബെംഗളുരു ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നടനും എഎംഎംഎ അംഗവുമായ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നചി പാർവതി തിരുവോത്ത് നേരത്തേ സമർപ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനുമൊക്കെയായിട്ടായിരുന്നു എഎംഎംഎ യോഗം നടന്നത്. യോഗത്തിന് ശേഷം ആദ്യം പുറത്തേക്ക് വന്നത് സിദ്ദിഖായിരുന്നു.

reshmi

എന്നാൽ യോഗം അവസാനിച്ചിട്ടില്ലെന്നും തനിക്ക് പോയിട്ട് തിരക്കുള്ളതിനാൽ നേരത്തേ ഇറങ്ങിയതാണെന്നും യോഗതീരുമാനങ്ങൾ കൃത്യമായി എക്സിക്യൂട്ടിവ് പ്രസിഡൻ്റായ മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുമെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്നാൽ ഏറെ കാത്തിരിപ്പുകൾക്ക് ശേഷം മോഹൻലാൽ പുറത്തേക്ക് എത്തിയതും യോഗതീരുമാനങ്ങൾ കുറിച്ച കുറിപ്പ് മാധ്യമങ്ങൾക്ക് നേരേ നീട്ടുകയായിരുന്നു. പ്രതികരണത്തിനായി മൈക്കുമായി അടുത്തേക്കെത്തിയ മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം ഇതിലുണ്ടെന്ന് പറഞ്ഞ് കയർക്കുകയായിരുന്നു മോഹൻലാൽ.

ദേഷ്യപ്പെട്ട് നീങ്ങിയ മോഹൻലാൽ ഉടൻ തന്നെ കാറിൽ കയറി വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു. ഇത് വായിച്ചാൽ മതിയെന്നും ഞാൻ ഒന്നും സംസാരിക്കില്ലെന്നും മോഹൻലാൽ ദേഷ്യപ്പെട്ടുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇതിൻ്റെ വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലാണ്. ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവ് യോഗത്തിലെ ഭൂരിഭാഗം അംഗങ്ങളും. എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ് എന്നിവരാണ് ബിനീഷിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന അഭിപ്രായം യോഗത്തിലുന്നയിച്ചത്.

ഏതാനും സിനിമകളിൽ അഭിനയിക്കുകയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ സജീവമായിട്ടുള്ളതുമായ ബിനീഷിന് 2009 മുതൽ എഎംഎംഎയിൽ ആജീവനാന്ത അംഗത്വമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here