യുവനടന്റെ ‘അങ്കിള്‍’ വിളി, സ്വന്തം ഫോണ്‍ വലിച്ചെറിഞ്ഞ് ബാലകൃഷ്ണ; താരത്തിന്റെ ‘കലിപ്പ് വീഡിയോ’ വെെറല്‍!

പൊതു വേദിയില്‍ വച്ച് രോഷാകുലനായ തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. യുവതാരം അങ്കിളെന്ന് വിളിച്ചതോടെയാണ് ബാലയ്യ രോഷാകുലനായി മാറിയത്. സേഹരി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ചിനിടെയായിരുന്നു സംഭവം. ഹര്‍ഷ്, സിമ്രന്‍ ചൗധരി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സേഹരി.

ചടങ്ങിനിടെ യുവനടന്‍ ബാലയ്യയെ അങ്കിള്‍ വിളിക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ മുഖത്ത് ദേഷ്യം പ്രകടമായി. ഇതു കണ്ടതും യുവനടന്‍ ബാലകൃഷ്ണ സര്‍ എന്ന് തിരുത്തി. എന്നാല്‍ ബാലകൃഷ്ണയുടെ ദേഷ്യം അടങ്ങിയില്ല. ചടങ്ങിലുടനീളം അദ്ദേഹം രോഷത്തോടെയാണ് പെരുമാറിയത്. ഫോണ്‍ കോള്‍ എടുക്കാതെ ഫോണ്‍ വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം.

പോസ്റ്റര്‍ ലോഞ്ചിനിടെ തനിക്ക് അരികിലുണ്ടായിരുന്ന നടന്റെ കെെ തട്ടിമാറ്റുന്നതായും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്. ട്രോളുകളും പ്രചരിക്കുന്നുണ്ട്. എട്ട് മാസങ്ങള്‍ക്ക് ശേഷം പൊതുവേദിയിലെത്തിയതായിരുന്നു ബാലകൃഷ്ണ.

LEAVE A REPLY

Please enter your comment!
Please enter your name here