കുപ്പിയില്‍ കല്ലിട്ട് വെള്ളം കുടിക്കുന്ന പക്ഷി; വൈറല്‍ വീഡിയോ

0
204

ദാഹിച്ച് വലഞ്ഞപ്പോള്‍ കുടത്തില്‍ കല്ലിട്ട് വെള്ളം കുടിച്ച കാക്കയുടെ കഥ അറിയാത്തവര്‍ ആരംതന്നെ ഉണ്ടാകാന്‍ ഇടയില്ല. ചെറുപ്പം മുതല്‍ക്കേ കേള്‍ക്കുന്നതാണ് ബുദ്ധിമാനായ കാക്കയുടെ കഥ. എന്നാല്‍ അതേ കഥ പ്രാവര്‍ത്തികമാക്കിയിരിക്കുന്ന ഒരു പക്ഷിയുടെ വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

തറയിലിരിക്കുന്ന ചെറിയൊരു കുപ്പിയില്‍ നിന്നും വെള്ളം കുടിക്കാനായി കല്ല് കൊത്തിക്കൊണ്ടു വന്ന് കുപ്പിയിലേക്ക് ഇടുകയാണ് ഈ പക്ഷി. ഓരോ കല്ലിടുമ്പോഴും ഉയര്‍ന്നു വരുന്ന വെള്ളം കുടിച്ച് പക്ഷി ദാഹം ശമിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഫിസിക്‌സില്‍ എന്നിക്ക് ബിരുദാനന്തര ബിരുദമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഓറിയന്റല്‍ മാഗ്‌പൈ റോബിന്‍ എന്ന പക്ഷിയാണ് ഈ വീഡിയോയിലുള്ളത്. ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് പൊതുവെ ഇവയെ ധാരാളമായി കാണപ്പെടാറുള്ളത്. എന്തായാലും ബുദ്ധമാനായ ഈ പക്ഷി സൈബര്‍ ഇടങ്ങളില്‍ താരമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here