ഘോഷയാത്രക്കിടെ വാഹനം തടഞ്ഞുനിർത്തി വാട്ടർ ടാങ്ക് തുറന്ന് വെള്ളം കുടിയ്ക്കുന്ന ആന..

0
536

ആനപ്രേമികൾ ധാരാളം ഉള്ളതുകൊണ്ടുതന്നെ ആനക്കഥകൾക്കും കേൾവിക്കാർ നിരവധിയാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ കൗതുകമാകുകയാണ് ഘോഷയാത്രക്കിടെ വാഹനം തടഞ്ഞുനിർത്തി വാട്ടർ ടാങ്ക് തുറന്ന് വെള്ളം കുടിയ്ക്കുന്ന ആനയുടെ ദൃശ്യങ്ങൾ. കർണാടകയിലെ ബെല്ലാരിയിലെ ഹംപി ഉത്സവത്തിനിടെ ആയിരുന്നു സംഭവം.

ഘോഷയാത്രക്കിടെ വാഹനത്തിന്റെ അടുത്തേക്ക് ആന വരുന്നത് കണ്ട ഡ്രൈവർ ആദ്യമൊന്ന് ഭയന്നെങ്കിലും വാട്ടർ ടാങ്ക് തുറക്കാനുള്ള ആനയുടെ ശ്രമം കണ്ടതോടെ ഡ്രൈവർക്ക് കാര്യം മനസ്സിലായി. ഡ്രൈവർ ടാങ്കിന്റെ അടപ്പ് തുറന്ന് നൽകിയതോടെ ആന ആവശ്യത്തിന് വെള്ളം കുടിച്ചു. പിന്നീട് ഘോഷയാത്രയുടെ ഭാഗമാകുന്നതും ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി വാഹനത്തിലുള്ള ഭക്ഷണസാധനങ്ങൾ മോഷ്ടിക്കുന്ന ആനകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. ബസ് തടഞ്ഞുനിർത്തി ഭക്ഷണം മോഷ്ടിക്കുന്ന ആനയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം തടഞ്ഞുനിർത്തി വെള്ളം കുടിയ്ക്കുന്ന ആനയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here