മുടിയഴകുമായി സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ബോബ്കട്ട് സെങ്കമലം

0
71

രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും ഫാഷന്‍ ട്രെന്‍ഡകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ നിറയുന്നത് രസകരമായ ഒരു ഹെയര്‍സ്റ്റൈല്‍ ചിത്രമാണ്.

89354307 2763147447133099 8366749386717265920 n

എന്നാല്‍ കൗതുകം നിറയ്ക്കുന്നത് എന്താണെന്നുവെച്ചാല്‍ ഹെയര്‍ സ്‌റ്റൈലുമായി ശ്രദ്ധ നേടുന്നത് ഒരു ആനക്കുട്ടിയാണെന്ന കാര്യമാണ്. ബോബ് കട്ട് സ്റ്റൈലില്‍ മുടി വെട്ടിയൊതുക്കിയ കുട്ടിയാനയുടെ ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാണ്. ബോബ് കട്ട് സെങ്കമലം എന്നാണ് ഈ ആനക്കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. മന്നാര്‍ഗുഡി രാജ്‌ഗോപോലാസ്വാമി ക്ഷേത്രത്തിലെ ആനയാണ് ഇത്.

106093380 4586021298090439 2769719332158558834 n

സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ നിരവധി ആരാധകരേയും സ്വന്തമാക്കി ബോബ് കട്ട് സെങ്കമലം. എന്തിനേറെ പറയുന്നു സ്വന്തമായി ഫാന്‍സ് ക്ലബ് പോലും ഇണ്ട് ഈ ആനയ്ക്ക്. മനുഷ്യര്‍ക്ക് മാത്രമല്ല ആനകള്‍ക്കുമാവാം അല്‍പം വെറൈറ്റി ഹെയര്‍സ്‌റ്റൈല്‍ എന്ന് തെളിയിക്കുകയാണ് ഈ കുട്ടിയാന.

124166170 1897868540364875 3457691843526454844 n

വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും രാജഗോപലസ്വാമി ക്ഷേത്രത്തില്‍ കൊണ്ടുവന്നതാണ് ഈ ആനയെ. പാപ്പാനായ രാജഗോപാലാണ് ആനയുടെ ഹെയര്‍സ്‌റ്റൈലിസ്റ്റും. ചീകിയൊതുക്കി മുടി എപ്പോഴും ഭംഗിയോടെ നിലനിര്‍ത്താനും പാപ്പാന്‍ ശ്രദ്ധിക്കുന്നുണ്ട്. ബോബ് കട്ട് സെങ്കമലത്തെ കാണാനായി ക്ഷേത്രത്തിലെത്തുന്നവരും നിരവധിയാണ്. എന്തായാലും ഹെയര്‍ സ്‌റ്റൈലുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ ആന.

106057064 10164343124690311 4470905690798700107 n
image file 13 2

LEAVE A REPLY

Please enter your comment!
Please enter your name here