കുഞ്ഞിനെ മുട്ടിലിഴയാൻ പഠിപ്പിക്കുന്ന നായക്കുട്ടി; വീഡിയോ

0
139

കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരാണ് വീട്ടിലെ വളർത്തുമൃഗങ്ങൾ. വീട്ടിലെ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന നായകളുടെ ചിത്രങ്ങളും സൈബർ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

വീഡിയോയിൽ കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുകയാണ് നായ. കളിപ്പാട്ടങ്ങൾക്ക് ഒപ്പമിരിക്കുന്ന കുഞ്ഞിനടുത്തേക്ക് എത്തുന്ന നായയാണ് കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്നത്. നായ മുന്നിൽ ഇഴഞ്ഞ് നീങ്ങുന്നതും പുറകെ കുഞ്ഞാവ ഇഴഞ്ഞ് നീങ്ങുന്നതുമാണ് ചിത്രങ്ങളിൽ കാണുന്നത്. നായ നിൽക്കുമ്പോൾ കുഞ്ഞുവാവയും നിൽക്കും. പിന്നീട് ഇരുവരും ചേർന്ന് മുറി മുഴുവൻ ഇഴഞ്ഞു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ഇരുവരും തമ്മിലുള്ള സ്നേഹമാണ് ദൃശ്യമാകുന്നത്. രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here