മോഹൻലാൽ ചിത്രത്തിലെ താരം നടൻ ആസിഫ് ബസ്ര ആത്മഹത്യ ചെയ്‌ത നിലയിൽ

0
147

ബോളിവുഡ് നടനും ടെലിവിഷൻ താരവുമായ ആസിഫ് ബസ്രയെ(53) മരിച്ച നിലയിൽ കണ്ടെത്തി. ധർമ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് ആസിഫ് ബസ്രയെ കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

താരത്തിൻ്റെ മരണത്തിൽ അന്വേഷണം നടക്കുന്നതായും ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുണ്ടെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് എസ്എസ്‌പി കാംഗ്ര വിമുക്ത് രഞ്ജൻ വാർത്താ ഏജൻസിയോട് പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മോഹൻലാൽ നായകനായ മലയാള ചിത്രം ‘ബിഗ് ബ്രദറിൽ’ മുത്താന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആസിഫ് ബസ്ര ശ്രദ്ധ നേടിയിരുന്നു.

Asif Basra 1200

LEAVE A REPLY

Please enter your comment!
Please enter your name here