സിഗ്നലിന് കാത്തുനിന്ന് റോഡ് മുറിച്ച് കടക്കുന്ന നായ; വൈറലായി വീഡിയോ

അപകടങ്ങളും തിരക്കും കുറയ്ക്കാനാണ് റോഡുകളിൽ സിഗ്നലുകൾ ഉള്ളത്. റോഡ് മുറിച്ച് കടക്കുമ്പോഴാണ്‌ കൂടുതലും സിഗ്‌നലുകൾ ശ്രദ്ധിക്കേണ്ടത്. ഇരുവശത്തിനിന്നുമുള്ള വാഹനങ്ങൾ നിർത്താനുള്ള സിഗ്‌നൽ വന്നതിനുശേഷം മാത്രം റോഡ് മുറിച്ചുകടക്കുക എന്നതൊക്കെ വളരെ വിരളമായി മാത്രം ആളുകൾ പാലിക്കുന്ന നിയമമാണ്.

അതുകൊണ്ട് തന്നെ നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. മനുഷ്യൻ കാറ്റിൽ പറത്തുന്ന നിയമങ്ങൾ എന്നാൽ മൃഗങ്ങൾ അതേപടി പാലിക്കുകയാണ്. ട്രാഫിക് സിഗ്‌നലിൽ ക്ഷമയോടെ കാത്തിരുന്ന് വാഹനങ്ങൾ നിർത്തിയ ശേഷം മാത്രം, സീബ്രാ ക്രോസ്സിലൂടെ മറുവശത്തേക്ക് നടക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ധൃതിയിൽ ഓടിവന്ന ശേഷം സിഗ്നലിനായി കാത്തിരിക്കുകയാണ് നായ. സിഗ്‌നൽ മാറിയതിന് പിന്നാലെ ഇരുവശത്തേക്കും ശ്രദ്ധിച്ച് മെല്ലെ റോഡ് മുറിച്ച് കടക്കുന്നു. നായ റോഡ് മുറിച്ച് കടക്കുന്ന സമയം ആളുകളൊന്നും കൂടെയില്ല. ഒറ്റക്കാണ് നായ റോഡ് ക്രോസ്സ് ചെയ്യുന്നത്. വീഡിയോ ശ്രദ്ധ നേടിയതോടെ ക്ഷമയോടെയും, കൗശലത്തോടെയും പ്രവർത്തിച്ച നായക്ക് കയ്യടിക്കുകയാണ് ആളുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here